PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ


തീയതി: 10.08.2020

Posted On: 10 AUG 2020 7:22PM by PIB Thiruvananthpuram

ഇതുവരെ:

രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം  1.5 ദശലക്ഷം കവിഞ്ഞു 

രോഗമുക്തരുടെ എണ്ണം ഒറ്റദിവസത്തെ ഏറ്റവുമുയര്‍ന്ന നിരക്കില്‍- 54,859; സുഖംപ്രാപിച്ചവരുടെ 
എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 9 ലക്ഷത്തില്‍ കൂടുതല്‍

മരണനിരക്ക് 2% എന്ന ഏറ്റവും താഴ്ന്ന നിലയില്‍

രോഗം ബാധിച്ചവരുടെ 28.66% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്

കോവിഡ്  പശ്ചാത്തലത്തിൽ, രക്ഷാ പ്രവർത്തനം നടത്തുന്നവർ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി പ്രളയബാധിത സംസ്ഥാനങ്ങളോട് പറഞ്ഞു 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം  1.5 ദശലക്ഷം കവിഞ്ഞു.  രോഗമുക്തരുടെ എണ്ണം ഒറ്റദിവസത്തെ ഏറ്റവുമുയര്‍ന്ന നിരക്കില്‍- 54,859; സുഖംപ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 9 ലക്ഷത്തില്‍ കൂടുതല്‍. മരണനിരക്ക് 2% എന്ന ഏറ്റവും താഴ്ന്ന നിലയില്‍. രോഗം ബാധിച്ചവരുടെ 28.66% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644695

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്കുള്ള സബ്മറൈന്‍ കേബിള്‍ കണക്റ്റിവിറ്റി (സി.എ.എന്‍.ഐ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനെ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളുമായി  ബന്ധിപ്പിക്കുന്ന സബ്മറൈന്‍ (സമുദ്രാന്തര്‍ ഭാഗത്തുകൂടിയുള്ള) ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ കണക്റ്റിവിറ്റി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. 2018 ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി പോര്‍ട്ട് ബ്ലെയറില്‍ പദ്ധതിക്കു തറക്കല്ലിട്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644702

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്കുള്ള സബ്മറൈന്‍ കേബിള്‍ കണക്റ്റിവിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644697

പ്രളയ സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി: തെക്കുപടിഞ്ഞാറൻ കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും നിലവിലെ പ്രളയ സാഹചര്യവും വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഇന്ന്, അസംബീഹാർ, ഉത്തർപ്രദേശ്മഹാരാഷ്ട്രകർണാടകകേരളം എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആയി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644757

കോവിഡ് മഹാമാരിക്കാലത്ത് ഉമംഗിലൂടെ തടസ്സങ്ങളില്ലാതെ സൗജന്യ സേവനം ഉറപ്പാക്കി ഇപിഎഫ്ഒ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644807

തന്ത്രപ്രധാനമായ 498 അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ കണക്ടീവിറ്റി ലഭ്യമാക്കാൻ ഗവണ്‍മെന്റ് പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി ശ്രീ രവിശങ്കർ പ്രസാദ്: അതിർത്തിയോട് ചേർന്ന് തന്ത്രപ്രധാന മേഖലകളിൽ വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ഗവൺമെന്റ് നടപടികൾ സ്വീകരിച്ചു വരുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി-വിവരവിനിമയ-നിയമ-നീതി മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644795

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകേണ്ട തുക എത്രയും വേഗം മുൻഗണനാ അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടു:സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളും നൽകേണ്ട തുക എത്രയും വേഗം മുൻഗണനാ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ എല്ലാ മുഖ്യമന്ത്രിമാരോടും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644760

ഉപരാഷ്ട്രപതി ഓഫീസില്‍ മൂന്നാം വര്‍ഷം തികയ്ക്കുന്നത് സംബന്ധിച്ചുള്ള പുസ്തകം പ്രതിരോധ മന്ത്രി പ്രകാശനം ചെയ്യും; ശ്രീ പ്രകാശ് ജാവദേക്കര്‍ പുസ്തകത്തിന്റെ ഇ-പതിപ്പ് പുറത്തിറക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644742

ദേശീയ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൈപ്പ്‌ലൈനിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡ് ധനമന്ത്രി പുറത്തിറക്കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644812

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ന്യായമായ പ്രവേശനം അര്‍ഹിക്കുന്നതായി ശ്രീ പിയൂഷ് ഗോയല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644817

 

***

 (Release ID: 1644880) Visitor Counter : 33