ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം ചരിത്രനേട്ടത്തില്‍; 1.5 ദശലക്ഷം കവിഞ്ഞു
രോഗമുക്തരുടെ എണ്ണം ഒറ്റദിവസത്തെ ഏറ്റവുമുയര്‍ന്ന നിരക്കില്‍; 54,859
സുഖംപ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 9 ലക്ഷത്തില്‍ കൂടുതല്‍
മരണനിരക്ക് 2% എന്ന ഏറ്റവും താഴ്ന്ന നിലയില്‍
Posted On:
10 AUG 2020 11:52AM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം ചരിത്രനേട്ടത്തില്‍. 1.5 ദശലക്ഷത്തില്‍ കൂടുതല്‍ പേരാണ് രോഗമുക്തി നേടിയത്. ഊര്‍ജിത പരിശോധന, സമഗ്ര നിരീക്ഷണം, കാര്യക്ഷമമായ പരിശോധന തുടങ്ങിയവയിലൂടെ 15,35,743 രോഗികളാണ് സുഖംപ്രാപിച്ചത്. മികച്ച ആംബുലന്‍സ് സേവനങ്ങളും നിലവാരമുള്ള ചികിത്സയും മികച്ച ഫലം നല്‍കുന്നതിനിടയാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം രോഗമുക്തരുടെ എണ്ണവും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. 54,859 പേരാണ് സുഖം പ്രാപിച്ചത്. രോഗമുക്തി നിരക്ക് 70 ശതമാനത്തോട് അടുക്കുകയാണ്.
രോഗം ബാധിച്ചവരുടെ 28.66% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,34,945 പേര്‍. രോഗമുക്തരുടെ എണ്ണം ഇതിനേക്കാള്‍ 9 ലക്ഷത്തിലധികമാണ്.
കേന്ദ്ര- സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ഊര്‍ജിത പരിശോധനയും കാര്യക്ഷമ നടപടികളും രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിച്ചു. കൂട്ടായ പരിശ്രമങ്ങള്‍ മരണനിരക്ക് തുടര്‍ച്ചയായി കുറയ്ക്കുന്നതിനും സഹായിച്ചു. മരണനിരക്ക് നിലവില്‍ 2% ആണ്.
പുതുതായി കോവിഡ് 19 സ്ഥിരീകരിക്കുന്നവരില്‍ 80 ശതമാനത്തിലധികവും 10 സംസ്ഥാനങ്ങളിലാണ്. വീടുതോറുമുള്ള സര്‍വേകളിലൂടെയുള്ള ഊര്‍ജിത പരിശോധനയും നിരീക്ഷണവും ഈ മേഖലകളില്‍ നന്നായി നടപ്പിലാക്കിയ കണ്ടെയ്ന്‍മെന്റ് നയങ്ങളും രോഗികളുടെ എണ്ണം തുടക്കത്തിൽ വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. കാലക്രമേണ രോഗബാധിതരുടെ എണ്ണം കുറയും.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1644775)
Visitor Counter : 199
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu