പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കീഴില്‍ ഉന്നവിദ്യാഭ്യാസത്തിലെ പരിഷ്‌ക്കാരങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കോണ്‍ക്ലേവിൽ പ്രധാനമന്ത്രി നാളെ ഉദ്ഘാടന പ്രസംഗം നിർവ്വഹിക്കും

Posted On: 06 AUG 2020 1:30PM by PIB Thiruvananthpuram
ദേശീയവിദ്യാഭ്യാസ നയത്തിന്റെ കീഴില്‍ ഉന്നവിദ്യാഭ്യാസത്തിലെ പരിഷ്‌ക്കാരങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കോണ്‍ക്ലേവിൽ  വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നാളെ  2020 ഓഗസ്റ്റ് 7ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനപ്രസംഗം നിർവ്വഹിക്കും.
മാനവ വിഭവ ശേഷി മന്ത്രാലയവും  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനും ചേര്‍ന്നാണ് കോണ്‍ക്ലേവ്  സംഘടിപ്പിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം 2020ന് കീഴിൽ  ഭാവിയിലെ വിദ്യാഭ്യാസം, ഗുണപരമായ ഗവേഷണം, വിദ്യാഭ്യാസത്തിന്റെ മികച്ച എത്തിച്ചേരലിനായി സാങ്കേതികവിദ്യകളുടെ സന്തുലിതമായ ഉപയോഗം എന്നിവയടക്കം നിരവധി സെഷനുകളായിരിക്കും കോണ്‍ക്ലേവിൽ  ഉണ്ടായിരിക്കുക.
കേന്ദ്ര മാനവവിഭവശേഷി മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍, കേന്ദ്ര മാനവവിഭവ ശേഷി  സഹമന്ത്രി ശ്രീ സജ്ഞയ് ദോത്രേ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതിയുടെ ചെയര്‍മാനും അംഗങ്ങളും അതോടൊപ്പം പ്രമുഖരായ വിദ്യാഭ്യാസവിചക്ഷണര്‍/ശാസ്ത്രജ്ഞര്‍ തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കും.
സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഡയറക്ടര്‍മാര്‍, കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
പരിപാടി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ (എം.എച്ച്.ആര്‍.ഡി) ഫെയ്‌സ്ബുക്ക് പേജായ https://www.facebook.com/HRDMinistry/ യു.ജി.സി. യുട്യൂബ് ചാനല്‍, പി.ഐ.ബി യുട്യൂബ് ചാനല്‍ യു.ജി.സി ട്വിറ്റര്‍ ഹാന്‍ഡില്‍ (@ugc_india) : https://twitter.com/ugc_india?s=12 എന്നിവയിലൂടെ ലൈവ്‌സ്ട്രീം ചെയ്യും. അതോടൊപ്പം ഡി.ഡി ന്യൂസും ഇത് സംപ്രേക്ഷണം ചെയ്യും. 


(Release ID: 1643803) Visitor Counter : 188