PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 04 AUG 2020 8:19PM by PIB Thiruvananthpuram

തീയതി:04.08.2020

ഇതുവരെ

•    രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ ഇരട്ടിയായി. 
•    രോഗമുക്തി നേടിയവരുടെ എണ്ണം 12.3 ലക്ഷമായി, രോഗമുക്തി നിരക്ക് 
66.31% ആയി ഉയര്ന്നു .
•    മരണ നിരക്ക് തുടര്ച്ച യായി കുറഞ്ഞ് 2.1%
•    കഴിഞ്ഞ 24 മണിക്കൂറി ല്‍ 6.6 ലക്ഷത്തിലധികം സാമ്പിളുക ള്‍ പരിശോധിച്ചു: 
28 സംസ്ഥാനങ്ങ ള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രോഗ നിരക്ക് 10% ല്‍ താഴെ

 

 

 

 

 

രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ ഇരട്ടിയായി;  രോഗമുക്തി നേടിയവരുടെ എണ്ണം 12.3 ലക്ഷമായി, രോഗമുക്തി നിരക്ക് 66.31% ആയി ഉയര്‍ന്നു.  മരണ നിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 2.1% ആയി:

 

രാജ്യത്ത് ആകെ 12,30,509 പേര്‍ കോവിഡ് രോഗമുക്തരായതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ ഇരട്ടിയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 44,306 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം (5,86,298), ആകെ രോഗികളുടെ 31.59% മാത്രമാണ്. മരണനിരക്ക് കുറഞ്ഞ് 2.10% ആയി.

 

 

കഴിഞ്ഞ 24 മണിക്കൂറി ല്‍ 6.6 ലക്ഷത്തിലധികം സാമ്പിളുക ള്‍ പരിശോധിച്ചു;
28 സംസ്ഥാനങ്ങ ള്‍ / കേന്ദ്ര ഭരണപ്രദേശങ്ങ ള്‍ പ്രതിദിനം ദശലക്ഷം പേരി ല്‍ 140 ലധികം പരിശോധനകള്‍ നടത്തുന്നു
; 28 സംസ്ഥാനങ്ങ ള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക്  10% ല്‍ താഴെ.:

 

കഴിഞ്ഞ 24 മണിക്കൂറി ല്‍ രാജ്യത്ത് 6,61,892 സാമ്പിളുക ള്‍ പരിശോധിച്ചു. ഇതോടെ ആകെ  പരിശോധനകളുടെ എണ്ണം 20,86,41,750 ആയി. ദശലക്ഷം പേരിലെ പരിശോധന (TPM) 15,119 ആയി. ഇന്ത്യയില്‍ പ്രതിദിനം ദശലക്ഷം പേരില്‍ ശരാശരി 479 പരിശോധനക ള്‍ നടത്തുമ്പോ ള്‍ 28 സംസ്ഥാനങ്ങ ള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഇത് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പ്രതിദിനം ദശലക്ഷം പേരില്‍ 140 - എന്ന സംഖ്യയേക്കാ ള്‍ കൂടുതലാണ്. ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 8.89% ആണ്. 28 സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഇത് 10% ല്‍ താഴെയാണ്. പരിശോധനാ നയം ശരിയായ ദിശയിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.

 

അസം ജനതയ്ക്കുള്ള സമ്മാനമായി 24/7 ദൂരദര്‍ശ ന്‍ ചാന ല്‍:

 

അസമിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശ ന്‍ ചാന ല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്ക ര്‍ ഉദ്ഘാടനം ചെയ്തു. ദൂരദര്‍ശ ന്‍ അസം ചാനലിന്റെ ഉദ്ഘാടനം ഡല്‍ഹിയി ല്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മന്ത്രി നിര്‍വഹിച്ചത്. ചാനല്‍ അസം ജനതയ്ക്കുള്ള സമ്മാനമാണെന്നും കേന്ദ്ര ഗവണ്‍മെന്റ് വടക്കു കിഴക്ക ന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന  പ്രത്യേക ശ്രദ്ധയുടെ ഭാഗമാണ് ഈ ചാനലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

കൂടുത വിവരങ്ങക്ക്‌: https://pib.gov.in/PressReleseDetail.aspx?PRID=1643288

 

 

കരസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷ ന്‍ നല്‍കുന്നതിന്റെ ഭാഗമായി, അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ, കരസേനാ ആസ്ഥാനം പുറപ്പെടുവിച്ചു:

 

കരസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷ ന്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി പത്രം ലഭിച്ചതിനെ തുടര്‍ന്ന്, വനിതാ ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അഞ്ചംഗ സെലക്ഷന്‍ ബോര്‍ഡിനെ രൂപീകരിക്കാനുള്ള നടപടിക ള്‍ സേനാ ആസ്ഥാനം തുടങ്ങി. ഇതിന്റെ ഭാഗമായി, വനിതാ ഓഫീസര്‍മാ ര്‍ അപേക്ഷക ള്‍ സമര്‍പ്പിക്കേണ്ടതിന്റെ വിശദമായ മാര്‍ഗ്ഗരേഖ പുറത്തിറക്കി.

 

കൂടുത വിവരങ്ങക്ക്‌: https://pib.gov.in/PressReleseDetail.aspx?PRID=1643299

 

അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ എട്ട് ആഴ്ചത്തെ ബദല്‍ അക്കാദമിക് കലണ്ടര്‍ കേന്ദ്ര മന്ത്രി രമേശ് പൊഖ്‌റിയാ ല്‍ നിശാങ്ക് പുറത്തിറക്കി:

 

അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ എട്ട് ആഴ്ചത്തെ ബദല്‍ അക്കാദമിക് കലണ്ടര്‍ കേന്ദ്ര മന്ത്രി രമേശ് പൊഖ്‌റിയാ ല്‍ നിശാങ്ക് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പുറത്തിറക്കി. കോവിഡ് 19 മൂലം വീടുകളില്‍ തുടരുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ബദ ല്‍ അക്കാദമിക കലണ്ടറിലുള്ളത്. ഓണ്‍ലൈന്‍ പഠന ക്ലാസുക ള്‍ കൂടുത ല്‍ മികവുറ്റതാക്കാന്‍ കലണ്ടര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

കൂടുത വിവരങ്ങക്ക്‌: https://pib.gov.in/PressReleseDetail.aspx?PRID=1643209

 

പാഴ് വസ്തുക്കളുടെ വില്‍പ്പനയിലൂടെ ഈസ്റ്റേണ്‍ റെയില്‍വേ ലോക്ഡൗ ണ്‍  കാലയളവില്‍ 29 കോടി രൂപ നേടി:

 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ട്രെയി ന്‍ സര്‍വ്വീസുക ള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാത്തതിനാല്‍ ഉണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ ഈസ്റ്റേ ണ്‍ റെയില്‍വേ പാഴ് വസ്തുക്ക ള്‍
ഇ - ലേലത്തിലൂടെ വില്‍പ്പന നടത്തി. മെറ്റീരിയല്‍ മാനേജ്‌മെന്റ് വിഭാഗം
2020 ഏപ്രി ല്‍ മുത ല്‍ ജൂലൈ വരെ നടത്തിയ പരിശോധനയി ല്‍ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപവും വര്‍ക്കുഷോപ്പുകളിലും കിടന്ന ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വീണ്ടെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ 29 കോടി രൂപ ഇത്തരത്തി ല്‍ ഈസ്റ്റേ ണ്‍ റെയില്‍വെ സമാഹരിച്ചു.

 

കൂടുത വിവരങ്ങക്ക്‌: https://pib.gov.in/PressReleasePage.aspx?PRID=1643219

 


(Release ID: 1643442) Visitor Counter : 270