PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി:03.08.2020
Posted On:
03 AUG 2020 6:37PM by PIB Thiruvananthpuram


ഇതുവരെ:
· രണ്ടുകോടിയിലധികം കോവിഡ് പരിശോധനകളെന്ന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ
· ദശലക്ഷത്തിലെ പരിശോധനകളുടെ എണ്ണം 14640 ആയി വര്‍ധിച്ചു
· ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐയുടെ അനുമതി
· രാജ്യത്തെ മരണനിരക്ക് (സിഎഫ്ആര്‍) 2.11 ശതമാനമായി കുറഞ്ഞു.
· രോഗമുക്തരുടെ എണ്ണം 11.8 ലക്ഷം കവിഞ്ഞു.
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐയുടെ അനുമതി; രാജ്യത്തെ മരണനിരക്ക് (സിഎഫ്ആര്‍) 2.11 ശതമാനമായി കുറഞ്ഞു; രോഗമുക്തരുടെ എണ്ണം 11.8 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 40,574ല്‍ അധികം രോഗികള്‍ കോവിഡ് രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 65.77 ശതമാനമായി വര്‍ധിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1643182
കോവിഡ് പരിശോധനയില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ലു പിന്നിട്ടു; ഇതുവരെ നടത്തിയത് 2 കോടിയിലേറെ പരിശോധനകള്‍; ദശലക്ഷത്തിലെ പരിശോധനകളുടെ എണ്ണം 14640 ആയി വര്‍ധിച്ചു.കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3,81,027 സാംപിളുകളാണ് കോവിഡ് രോഗനിര്‍ണയത്തിനായി പരിശോധിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1643174
കോവിഡ് കാലത്ത് പ്രതിരോധ കുത്തിവയ്പ് സേവനങ്ങള്‍ ഉറപ്പുവരുത്തി ഇലക്ട്രോണിക് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് (ഇ-വിന്‍): കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ആരോഗ്യ മിഷനാണു (എന്‍.എച്ച്.എം) ഈ സേവനം നടപ്പിലാക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1643215
****
(Release ID: 1643241)
Visitor Counter : 223
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada