ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ കോവിഡ് മരണനിരക്ക് (case fatality rate) ആദ്യ ലോക്ക്  ഡൌൺ  മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, 2.15%.

Posted On: 01 AUG 2020 2:43PM by PIB Thiruvananthpuram


 രോഗ മുക്തരായവരുടെ ആകെ എണ്ണം 11 ലക്ഷത്തോട്  അടുക്കുന്നു.
 കഴിഞ്ഞ 24 മണിക്കൂറിൽ 36, 500 ലധികം  പേർ രോഗ മുക്തരായി.

ന്യൂഡൽഹി , ഓഗസ്റ്റ് 01, 2020


 ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് 19 മരണനിരക്ക് ആണ് രാജ്യത്ത്  രേഖപ്പെടുത്തുന്നത് തുടരുന്നു . രാജ്യത്തെ കോവിഡ് മരണനിരക്ക് (case fatality rate)  ആദ്യ ലോക്ക് ഡൌൺ  മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.15 ശതമാനം ഇന്ന് രേഖപ്പെടുത്തി. ജൂൺ പകുതിയോടെ ഉള്ള  3.33 ശതമാനം എന്ന നിലയിൽ നിന്നാണ് തുടർച്ചയായുള്ള കുറവ് രേഖപ്പെടുത്തിയത്.

പരിശോധന,  രോഗം ഉള്ളവരെ കണ്ടെത്തൽ, ചികിത്സ (ടെസ്റ്റ് , ട്രാക്ക് , ട്രീറ്റ് ) എന്നിവയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപന പ്രവർത്തനങ്ങളാണ് മരണനിരക്ക് കുറയാൻ ഇടയാക്കിയത്. നിരന്തരമുള്ള പരിശോധനകളിലൂടെ,  തുടക്കത്തിലേ  രോഗനിർണയം നടത്താനാവുന്നതും  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ഫലപ്രദമായ ചികിത്സ നൽകാനാവുന്നതുമാണ്  തുടർച്ചയായി രാജ്യത്ത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുന്നത്.  

ഇതുകൂടാതെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളും സമഗ്രമായ സുരക്ഷാ നയവും പരിശോധനകളും ക്ലിനിക്കൽ മാനേജ്‌മന്റ് പ്രോട്ടോകോളുകളും  പ്രതിദിനം മുപ്പതിനായിരത്തിലധികം പേർക്ക്  രോഗമുക്തി നേടാൻ  സഹായിക്കുന്നു.

രോഗ മുക്തരായവരുടെ ആകെ എണ്ണം 11 ലക്ഷത്തോട്  അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,569 പേർ ആശുപതി വിട്ടു .ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,94,374.രോഗമുക്തി നിരക്ക് 64.53 ശതമാനം .
നിലവിൽ രോഗമുക്തി നേടിയവരുടെയും  ചികിത്സയിലുള്ളവരുടെയും  എണ്ണത്തിലുള്ള വ്യത്യാസം 5, 29, 271 ആണ്.5,65, 103 പേരാണ് രാജ്യത്ത്  നിലവിൽ കോവിഡ്  ചികിത്സയിലുള്ളത്.


 ത്രിതല ആശുപത്രി സംവിധാനങ്ങൾ കൃത്യമായ രോഗനിർണ്ണയത്തിനും  പരിശോധനയ്ക്കും സഹായിക്കുന്നു. ഇതുവരെ രാജ്യത്ത് 1488 കോവിഡ്  ആശുപത്രികളിലായി 2, 49, 358 ഐസൊലേഷൻ കിടക്കകൾ, 31, 639 ഐസിയു കിടക്കകൾ, 1, 09, 119 ഓക്സിജൻ സഹായമുള്ള കിടക്കകൾ, 16, 678 വെന്റിലേറ്ററുകൾ എന്നിവയുണ്ട്. ഇതുകൂടാതെ 2, 07, 239 ഐസൊലേഷൻ കിടക്കകൾ, 18, 613 ഐസിയു കിടക്കകൾ, 74, 130 ഓക്സിജൻ സഹായം ഉള്ള കിടക്കകൾ, 6, 668വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടുന്ന 3231 ഡെഡിക്കേറ്റഡ്  കോവിഡ് കെയർ സെന്ററുകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.

  10, 02, 681കിടക്കകളോട്  കൂടിയ 10,755 കോവിഡ്  കെയർ   സെന്ററുകളും    പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്ത് നിലവിലുണ്ട്. 273.85ലക്ഷം N95 മാസ്കുകൾ,  121.5 ലക്ഷം  പിപിഇ കിറ്റുകൾ, 1083.77ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ  ഗുളികകൾ എന്നിവ കേന്ദ്രസർക്കാർ,  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

 

 


(Release ID: 1642886) Visitor Counter : 175