PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 31.07.2020
Posted On:
31 JUL 2020 6:27PM by PIB Thiruvananthpuram


ഇതുവരെ:
- കോവിഡ് 19: മന്ത്രിതല യോഗത്തില്‍ അധ്യക്ഷനായി ഡോ. ഹര്‍ഷ് വര്ധന്.
- ഇന്ത്യയുടെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി
- കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് റെക്കോര്‍ഡ് കോവിഡ് 19 പരിശോധനകള്‍; 6,42,588 എണ്ണം
- പരിശോധനകളുടെ എണ്ണം 1.88 കോടിയിലധികമായി.
- മരണനിരക്ക് താഴ്ന്ന് 2.18 ശതമാനത്തിലെത്തി. ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണിത്.
- വ്യവസായങ്ങൾക്കുള്ള വായ്പ നടപടികൾ പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആർബിഐയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ
- കോൾ ഇന്ത്യയിലെ ജീവനക്കാർ കൊറോണ മൂലം മരണപ്പെട്ടാൽ അപകടമരണമായി കണക്കാക്കും


കോവിഡ് 19: മന്ത്രിതല യോഗത്തില്‍ അധ്യക്ഷനായി ഡോ. ഹര്‍ഷ് വര്ധന്:
കോവിഡ് -19മായി ബന്ധപ്പെട്ട് മന്ത്രിമാരുടെ 19-ാമത് ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്ധന് അധ്യക്ഷനായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. ഹര്‍ദീപ് എസ്. പുരി, കേന്ദ്ര ഷിപ്പിങ്, രാസവസ്തു- രാസവള സഹമന്ത്രി ശ്രീ മന്‍സുഖ് ലാല്‍ മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642567
വ്യവസായങ്ങൾക്കുള്ള വായ്പ നടപടികൾ പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആർബിഐയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ
കോവിഡ്19 മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് വ്യവസായങ്ങളുടെ ആവശ്യപ്രകാരം വായ്പ നടപടികൾ പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് പറഞ്ഞു. ഫിക്കി (എകഇഇക) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ
കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642579
കോൾ ഇന്ത്യയിലെ ജീവനക്കാർ കൊറോണ മൂലം മരണപ്പെട്ടാൽ അപകടമരണമായി കണക്കാക്കും: ശ്രീ പ്രഹ്ളാദ് ജോഷി
കൊറോണ മൂലമുള്ള കോൾ ഇന്ത്യ ജീവനക്കാരുടെ മരണം അപകടമരണമായി കണക്കാക്കുമെന്നും ഡ്യൂട്ടി സമയത്ത് അപകടത്തിൽ മരിച്ചാൽ ലഭിക്കുന്ന അതേ സാമ്പത്തിക ആനുകൂല്യങ്ങൾ ജീവനക്കാരുടെ ബന്ധുക്കൾക്ക് ലഭിക്കുമെന്നും കേന്ദ്ര കൽക്കരി, ഖനന മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:: https://pib.gov.in/PressReleseDetail.aspx?PRID=1642415
കയറ്റുമതി പ്രോത്സാഹന പദ്ധതിയായ മർക്കൻഡൈസ് എക്സ്പോർട്ട് ഫ്രം ഇന്ത്യ സ്കീം (എംഇ ഐഎസ്) പ്രശ്നം നേരത്തേ പരിഹരിക്കുന്നതിനായി വാണിജ്യ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ ഗോയൽ
കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1642353
കോവിഡ് 19 സാങ്കേതികവിദ്യകളും സിഎസ്ഐആർ വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങളും ഡോ. ഹർഷ് വർധൻ പുറത്തിറക്കി
കൂടുതൽ വിവരങ്ങൾക്ക് https://pib.gov.in/PressReleseDetail.aspx?PRID=1642423
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഖാരിഫ് വിളകളുടെ വിതയിൽ 13.92 ശതമാനം വർധന
കൂടുതൽ വിവരങ്ങൾക്ക് https://pib.gov.in/PressReleseDetail.aspx?PRID=1642607
കോവിഡ് പോരാട്ടത്തില്‍ കേരള ഗവണ്മെന്റിന് പിന്തുണയുമായി ഫാക്ട്
കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്(ഫാക്ട്) തങ്ങളുടെ പ്രധാന ഓഡിറ്റോറിയമായ എംകെകെ നായര്‍ ഹാള്‍ എലൂര്‍ നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി വിട്ടു നല്കി. ഇവിടെ 100 കിടക്കകള്‍ സജ്ജീകരിക്കാനാകും. ഇതിനു വേണ്ടി കട്ടില്, കിടക്ക തുടങ്ങിയ സൗകര്യങ്ങളും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഫാക്ട് വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് https://pib.gov.in/PressReleseDetail.aspx?PRID=1642570
***
(Release ID: 1642683)