പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൗറീഷ്യസ് സുപ്രീംകോടതിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

Posted On: 30 JUL 2020 1:16PM by PIB Thiruvananthpuram

 

റിപ്പബ്ലിക്ക് ഓഫ് മൗറീഷ്യസിലെ പ്രധാനമന്ത്രി ആദരണീയനായ പ്രവിന്ദ്കുമാര്‍ ജുഗനാഥ് ജി, മുതിര്‍ന്ന മന്ത്രിമാരെ മൗറീഷ്യസിലെ ഉന്നതസ്ഥാനീയരെ, വിശിഷ്ടാതിഥികളെ, നമസ്‌ക്കാരം, ബോണ്‍ജ്യോര്‍.
നിങ്ങള്‍ക്കെല്ലാം എന്റെ ഊഷ്മളമായ അഭിവാദനങ്ങള്‍. ആഗോള മഹാമാരിയായ കോവിഡ്-19നെ കാര്യക്ഷമമായി നിയന്ത്രിച്ച മൗറീഷ്യസിലെ ഗവണ്‍മെന്റിനെയും ജനങ്ങളെയും ആദ്യമായി ഞാന്‍ അഭിനന്ദിക്കട്ടെ. സമയത്തിന് മരുന്നുകള്‍ വിതരണം ചെയ്യുകയും പരിചയങ്ങള്‍ പങ്കുവച്ചും കൊണ്ട് ഇന്ത്യയ്ക്ക് ഇതിന് സഹായിക്കാനായി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ഇന്ന് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ മറ്റൊരു നാഴികകല്ലുകൂടി നാം ആഘോഷിക്കുകയാണ്. പോര്‍ട്ട് ലൂയിസിലുള്ള പുതിയ സുപ്രീംകോടതി മന്ദിരം നമ്മുടെ സഹകരണത്തിന്റെയം പങ്കാളിത്ത മൂല്യങ്ങളുടെയും ചിഹ്‌നമാണ്. ഇന്ത്യയും മൗറീഷ്യസും നമ്മുടെ സ്വതന്ത്രമായ നീതിന്യായവ്യവസ്ഥകളെ നമ്മുടെ ജനാധിപത്യത്തിന്റെ സുപ്രധാനമായ സ്തംഭങ്ങളായി ബഹുമാനിക്കുകയാണ്. ആധുനിക രൂപകല്‍പ്പനയും നിര്‍മ്മാണവും കൊണ്ട് ഹൃദയഹാരിയായ ഈ പുതിയ മന്ദിരം ഈ ബഹുമാനത്തിന്റെ അടയാളമാണ്. ഈ പദ്ധതി സമയത്തിന് കണക്കാക്കിയ തുകയ്ക്ക് തന്നെ പൂര്‍ത്തിയായി എന്നതില്‍ ഞാന്‍ സന്തോഷവാനാണ്.
പ്രധാനമന്ത്രി ജുഗ്‌നാഥ്ജി, ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നമ്മള്‍ സംയുക്തമായി നാഴികകല്ലായ മെട്രോ പദ്ധതിയും അത്യന്താധുനികമായ ഒരു ആശുപത്രിയും ഉദ്ഘാടനം ചെയ്തത്. ഈ രണ്ടുപദ്ധതികളും മൗറീഷ്യസിലെ ജനങ്ങള്‍ക്ക് ഗുണകരമാകുന്നുവെന്ന് തെളിയിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.
സുഹൃത്തുക്കളെ, എല്ലാവര്‍ക്കും സുരക്ഷിതത്വവും വളര്‍ച്ചയും ഇന്ത്യയുടെ വീക്ഷണമായ സാഗറിനെക്കുറിച്ച് (എസ്.എ.ജി.എ.ആര്‍) ആദ്യമായി ഞാന്‍ പറഞ്ഞത് മൗറീഷ്യസിലാണ്. ഇത് എന്തുകൊണ്ടെന്നാല്‍ ഇന്ത്യന്‍മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രവേശനത്തിനുള്ള ഹൃദയമാണ് മൗറീഷ്യസ്. ഇന്ത്യയുടെ വികസന പങ്കാളിത്തത്തിന്റെ ഹൃദയവും കൂടിയാണ് മൗറീഷ്യസ് എന്ന് ഇന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
സുഹൃത്തുക്കളെ മഹാത്മാഗാന്ധി പറഞ്ഞത് ശരിയാണ്; ഞാന്‍ ഉദ്ധരിക്കുന്നു: '' ലോകത്തിനാകെ അനുശ്രണനമായി ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാനവകുലത്തിന്റെ നന്മയാണ് എന്റെ ദേശഭക്തിയില്‍ പൊതുവായി ഉള്‍പ്പെടുന്നത്. അതുകൊണ്ട് ഇന്ത്യയ്ക്കുള്ള എന്റെ സേവനം മാനവരാശിക്ക് വേണ്ടിയുള്ളതുകൂടിയാണ്''. ഇതാണ് ഇന്ത്യയെ നയിക്കുന്ന തത്വശാസ്ത്രം. ഇന്ത്യ സ്വയം വികസിക്കാന്‍ ആഗ്രഹിക്കുകയും സ്വന്തം വികസനാവശ്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ, വികസനത്തോടുള്ള ഇന്ത്യയുടെ സമീപനം പ്രധാനമായും ജനകേന്ദ്രീകൃതമാണ്. മാനവരാശിയുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്. വികസന പങ്കാളത്തത്തിന്റെ പേരില്‍ രാജ്യങ്ങളെ ആശ്രയത്വ പങ്കാളിത്തത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് നമ്മെ ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. ഇതാണ് സാമ്രാജ്യത്വ കോളനി വാഴ്ചകള്‍ക്ക് ഉദയം കുറിച്ചത്. ഇത് ആഗോള ശാക്തിക ചേരികള്‍ക്ക് (പവര്‍ ബ്ലോക്ക്) ഉദയം കുറിച്ചത്. മാനവരാശിയാണ് കഷ്ടപ്പെട്ടത്.
സുഹൃത്തുക്കളെ, ബഹുമാനം, വൈവിദ്ധ്യം ഭാവിയ്ക്കുള്ള സംരക്ഷണം സുസ്ഥിര വികസനം എന്നിവയില്‍ അടയാളപ്പെടുത്തികൊണ്ടാണ് ഇന്ത്യ വികസനപങ്കാളിത്തം ഉണ്ടാക്കുന്നത്.
സുഹൃത്തുക്കളെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വികസനപങ്കാളിത്തത്തിന്റെ ഏറ്റവും അടിസ്ഥാനതത്വം നമ്മുടെ പങ്കാളികളെ ബഹുമാനിക്കുകയെന്നതാണ്. ഈ പങ്കാളിത്ത പാഠങ്ങളാണ് നമ്മുടെ പ്രചോദനം. അതുകൊണ്ടാണ് നമ്മുടെ വികസനപങ്കാളിത്തം ഒരു വ്യവ്‌സഥയുമില്ലാതെ വരുന്നതും. ഇത് രാഷ്ട്രീയമോ അല്ലെങ്കില്‍ വാണിജ്യപരമായതോ ആയ ഒന്നും ഇതിന്‍െ സ്വാധീനിക്കുന്നില്ല.
ഇന്ത്യയുടെ വികസന പങ്കാളിത്തങ്ങളെല്ലാം വൈവിദ്ധ്യമായതാണ്. വാണിജ്യം മുതല്‍ സംസ്‌ക്കാരം മുതല്‍ ഊര്‍ജ്ജം മുതല്‍ എഞ്ചിനീയറിംഗ് വരെ ആരോഗ്യം മുതല്‍ പാര്‍പ്പിടം വരെ, വിവരസാങ്കേതികവിദ്യ മുതല്‍ പശ്ചാത്തലസൗകര്യം വരെ കായികം മുതല്‍ ശാസ്ത്രം വരെ ആഗോളതലത്തില്‍ അങ്ങോളമിങ്ങോളമുള്ള രാജ്യങ്ങളുമായി ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിന് സഹായിക്കുന്നതിന് ഇന്ത്യയെ ആദരിക്കുമ്പോള്‍ നൈജറില്‍ മഹാത്മാഗാന്ധി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നതിലും നാം അഭിമാനിക്കുന്നു. ഒരു എമര്‍ജന്‍സി ട്രോമാ ആശുപത്രിയുടെ നിര്‍മ്മാണത്തിലൂടെ നേപ്പാളിന്റെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതിലും നമ്മള്‍ സന്തോഷിക്കുന്നു. തങ്ങളുടെ ഒന്‍പത് പ്രവിശ്യകളിലും അടിയന്തിര ആംബുലന്‍സ് സേവനം സ്ഥാപിക്കാനുള്ള ശ്രീലങ്കയുടെ പരിശ്രമങ്ങളെ പിന്തുണയ്ക്കാനായതിലും ഞങ്ങള്‍ക്ക് ഇതുപോലെ വിശേഷഭാഗ്യം ലഭിച്ചു.
നേപ്പാളുമായി ബന്ധപ്പെട്ട് നാം ചെയ്യുന്ന ഓയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. അതുപോലെ മാലദ്വീപുകളിലെ 34 ദ്വീപുകളില്‍ കുടിവെള്ള ലഭ്യതയും ശുചിത്വസംവിധാനവും ഉറപ്പുവരുത്തുന്നതിനായി സംഭാവനചെയ്യുന്നതിലും ഞങ്ങള്‍ അതിയായ ആഹ്‌ളാദിക്കുന്നു. സ്‌റ്റേഡിയങ്ങളും മറ്റ് സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് സഹായിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനേയും ഗയാനയേയും പോലെ അസ്ഥിരമായ രാജ്യങ്ങളില്‍ ക്രിക്കറ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന് ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ പരിശീലിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ടീം ഗണിക്കപ്പെടേണ്ട ഒരു ശക്തിയായി ഉയര്‍ന്നുവരുന്നതില്‍ ഞങ്ങള്‍ക്ക് ആഹ്‌ളാദമുണ്ട്. മാലിദ്വീപിലെ ക്രിക്കറ്റ് കളിക്കാരുടെ പ്രതിഭകള്‍ വികസിപ്പിക്കുന്നതിനായി ഇതേതരത്തിലുള്ള പിന്തുണ നമ്മള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഭവനനിര്‍മ്മാണ പദ്ധതിയുടെ മുന്‍പന്തിയില്‍ ഇന്ത്യയുണ്ടെന്നത് അതിയായ അഭിമാനത്തിന്റെ കാര്യമായി ഞങ്ങള്‍ പരിഗണിക്കുന്നു. നമ്മുടെ പങ്കാളിത്ത രാജ്യങ്ങളുടെ വികസന മുന്‍ഗണന പ്രതിഫലിക്കുന്നതാണ് നമ്മുടെ വികസന പങ്കാളിത്തങ്ങള്‍.
സുഹൃത്തുക്കളെ, നിങ്ങളെ ഇപ്പോള്‍ സഹായിക്കുന്നതില്‍ ഇന്ത്യ അഭിമാനിക്കുക മാത്രമല്ല. നിങ്ങളുടെ യുവതയ്ക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനായി നിങ്ങളെ സഹായിക്കുന്നത് ഒരു വിശേഷഭാഗ്യമായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. അതാണ് പരിശീലനവും നൈപുണ്യം നല്‍കലും നമ്മുടെ വികസന സഹകരണത്തിന്റെ ഏറ്റവും സുപ്രധാനഭാഗമാകുന്നതും. അവ നമ്മുടെ പങ്കാളിത്ത രാജ്യങ്ങളിലെ യുവതയെ ഭാവിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് സ്വാശ്രയത്വമുള്ളവരും കൂടുതല്‍ ആത്മവിശ്വാസമുള്ളവരുമാക്കും.
സുഹൃത്തുക്കളെ ഭാവി സുസ്ഥിരവികസനവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും നമ്മുടെ ചുറ്റുപാടുമുള്ള പ്രകൃതിയുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ പാടില്ല. അതാണ് നമ്മള്‍ മാനവശാക്തീകരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വിശ്വസിക്കുന്നത്. ഈ തത്വശാസ്ത്രത്തിലധിഷ്ഠിമായി, അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ പോലുള്ള പുതിയ സ്ഥാപനങ്ങളെ പരിപോഷിപ്പിക്കാന്‍ ഇന്ത്യ പരിശ്രമിക്കുന്നത്. സുര്യകിരണങ്ങള്‍ മനുഷ്യപുരോഗതിയുടെ യാത്രയെ തെളിച്ചമുള്ളതാക്കട്ടെ. ദുരന്തപ്രതിരോധ പശ്ചാത്തല വികസനത്തിനായി ശക്തമായ ഒരു കൂട്ടുകെട്ടിന് ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു മുന്‍കൈകളും ദ്വീപ്‌രാഷ്ട്രങ്ങളില്‍ പ്രത്യേക പ്രസക്തിയുള്ളതുമാണ്. ആഗോള സമൂഹം ഈ പരിശ്രമങ്ങളെ പിന്തുണച്ചത് ഹൃദയഗംഗമാണ്.
സുഹൃത്തുക്കളെ, മൗറീഷ്യസുമായുള്ള നമ്മുടെ പങ്കാളിത്തത്തില്‍ ഞാന്‍ സംസാരിച്ച എല്ലാ മൂല്യങ്ങളും ഒന്നിച്ചുവന്നിട്ടുണ്ട്. ഇന്ത്യന്‍മഹാസമുദ്രത്തിലെ വെള്ളം മാത്രമല്ല ബന്ധുത്വത്തിന്റെ പൊതുപൈതൃകവും, സംസ്‌ക്കാരവും, ഭാഷയും മൗറീഷ്യസുമായി നമ്മള്‍ പങ്കുവയ്ക്കുന്നതില്‍ ഉള്‍പ്പെടും. ഭുതകാലത്തിന്റെ കരുത്തില്‍ നിന്നാണ് നമ്മുടെ സൗഹൃദം ഉടലെടുക്കുന്നത്, അത് ഭാവിയിലേക്കുകൂടി നോക്കുന്നതുമാണ്. മൗറീഷ്യസിലെ ജനങ്ങളുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. പുണ്യ അപ്രവാസി ഗാട്ടില്‍ നിന്ന് ഈ ആധുനിക മന്ദിരത്തില്‍വരെ മൗറീഷ്യസ് തങ്ങളുടെ വിജയം കഠിനപ്രയത്‌നത്തിലൂടെയും നൂതനാശങ്ങളിലുമാണ് നിര്‍മ്മിച്ചത്. മൗറീഷ്യസിന്റെ ഉത്സാഹം പ്രചോദനപരമാണ്. നമ്മുടെ പങ്കാളിത്തം വിധികല്‍പ്പിതപ്രകാരം വരുന്ന വര്‍ഷങ്ങളിലും കൂടുതല്‍ ഉയരും.
विव लामिते एंत्र लांद ए मोरीस  

भारत और मॉरिशस मैत्री अमर रहे। 
ഇന്ത്യ-മൗറീഷ്യസ് സൗഹൃദം ദീര്‍ഘകാല നിലനില്‍ക്കട്ടെ
വളരെയധികം നന്ദി.

***


(Release ID: 1642496) Visitor Counter : 172