പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.ടി.ഇ.ആര്‍. അസംബ്ലിയുടെ തുടക്കത്തില്‍ ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയര്‍ എക്‌സ്‌പെരിമെന്റര്‍ റിയാക്ടറി(ഐ.ടിഇ.ആര്‍.)ല്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നല്‍കിയ സന്ദേശം

Posted On: 29 JUL 2020 8:35PM by PIB Thiruvananthpuram


ഇന്ന്, 2020 ജൂലൈ 28ന് ഒരു ചടങ്ങോടെ ഐ.ടി.ഇ.ആര്‍. സംഘടന ഐ.ടി.ഇ.ആര്‍. തോക്കമാക് അസംബ്ലിയുടെ തുടക്കം ആഘോഷിക്കുകയാണ്. ഐ.ടി.ഇ.ആര്‍. അംഗ രാഷ്ട്രങ്ങളുടെയൊക്കെ തലവന്‍മാര്‍ നേരിട്ടു പങ്കെടുത്തോ അല്ലെങ്കില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ അവരുടെ സന്ദേശം നല്‍കുന്നുമുണ്ട്. പ്രസിഡന്റ് മാക്രണ്‍ ആണ് വിര്‍ച്വല്‍ ആഘോഷത്തിന് ആതിഥ്യം അരുളുന്നത്.
കഠിനാധ്വാനത്തിനും ഇതുവരെ നേടിയ വിജയത്തിനും ഐ.ടി.ഇ.ആര്‍. സംഘടനയെ തന്റെ സന്ദേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു. ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും ആഗോള പങ്കാളിത്തത്തെ കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, വസുധൈവ കുടുംബകമെന്ന പ്രാചീന ഇന്ത്യന്‍ വിശ്വാസത്തിന്റെ ശരിയായ ചിത്രീകരണമാണ് ഐ.ടി.ഇ.ആര്‍ എന്നു വിശദീകരിച്ചു. മാനവകുലത്തിന്റെ നന്‍മയ്ക്കായി ലോകമൊന്നാകെ പ്രവര്‍ത്തിക്കുന്നു. ക്രയോസ്റ്റാറ്റ്, വെസ്സല്‍ ഷീല്‍ഡുകള്‍, ക്രയോജനിക്ക്-ക്രയോ ഡിസ്ട്രിബ്യൂഷന്‍ സംവിധാനങ്ങള്‍, മള്‍ട്ടി മെഗാ വാട്ട് വൈദ്യുതി വിതരണങ്ങള്‍, ലക്ഷ്യപ്രാപ്തിക്കായി ഐ.ടി.ഇ.ആറിനെ സഹായിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള പല സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആര്‍.എഫ്., ബീം സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള ചൂടാക്കുന്നതിനുള്ള സഹായക ഉപകരണങ്ങളും ജലത്തെ തണുപ്പിക്കുന്നതിനുള്ള ശ്രദ്ധേയമായ സംഭാവനകളും വഴി തങ്ങളുടേതായ ഗണ്യമായ പങ്കു നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ഇന്ത്യക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സിനും മൊറോക്കോയ്ക്കുമായുള്ള ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. ജാവേദ് അഷ്‌റഫാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സന്ദേശം വായിച്ചത്

(Release ID: 1642232) Visitor Counter : 257