ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് ലക്ഷത്തിൽ പരം കോവിഡ് പരിശോധനകൾ നടത്തി

Posted On: 28 JUL 2020 5:28PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 28,2020

രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം പുതിയ ഉയരത്തിൽ. തുടർച്ചയായ രണ്ടാം ദിവസവും അഞ്ചു ലക്ഷത്തിൽപരം പരിശോധനകളാണ് നടത്തിയത്.

ജൂലൈ 26 ന് 5, 15, 000 സാംപിളുകളും ജൂലൈ 27 ന് 5,28,000 സാമ്പിളുകളുമാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1.73 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. ദശലക്ഷം പേരിലെ പരിശോധന വീണ്ടും വർദ്ധിച്ഛ് 12,562 ആയി.

ഇന്നലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത നോയിഡ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഹൈ ത്രൂപുട്ട് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കോവിഡ് പരിശോധന സംവിധാനത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. രാജ്യത്ത് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നുണ്ട്. ഗവൺമെന്റ് മേഖലയിലെ 905 ഉം സ്വകാര്യ മേഖലയിലെ 405ഉം ഉൾപ്പെടെ 1310 കോവിഡ് പരിശോധന കേന്ദ്രങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്‌.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരിരായ +91 11 23978046 ല്വിളിക്കുക; അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf



(Release ID: 1641851) Visitor Counter : 226