രാജ്യരക്ഷാ മന്ത്രാലയം

ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു.

Posted On: 27 JUL 2020 3:00PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 27, 2020


ഇന്ത്യൻ വ്യോമസേനയ്ക്കായി  (ഐ.‌എ‌.എഫ്) വാങ്ങിയ, അഞ്ച് ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ  ഇന്ന് രാവിലെ ഫ്രാൻസിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷൻ ഫെസിലിറ്റിയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് സിംഗിൾ സീറ്റർ, രണ്ട് ഡബിൾ  സീറ്റർ വിമാനങ്ങൾ  ഈ അഞ്ചിൽ ഉൾപ്പെടുന്നു.

വിമാനത്തിന്റെ യാത്ര  രണ്ട് ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.റഫാല്‍ വിമാനങ്ങൾ പറത്താൻ  പരിശീലനം നേടിയ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാർ വിമാനങ്ങൾ നിയന്ത്രിക്കും.ആദ്യ ഘട്ട യാത്രയ്ക്കിടെ വായുവിൽ വച്ച് തന്നെ  ഇന്ധനം നിറയ്ക്കുന്നതിന്  ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധന ടാങ്കർ, ഇന്ത്യൻ പൈലറ്റുമാർക്ക്  വേണ്ട പിന്തുണ നൽകും.

കാലാവസ്ഥ അനുകൂലമാണെങ്കിൽ 2020  ജൂലൈ 29 ന് വിമാനങ്ങൾ  അമ്പാലയിലെ എയർഫോഴ്സ് സ്റ്റേഷനിൽ എത്തും. റഫാല്‍ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി  സ്ക്വാഡ്രൺ നമ്പർ 17 , “ഗോൾഡൻ ആരോസ്” ഈ എയർഫോഴ്സ് സ്റ്റേഷനിൽ വിപുലീകരിക്കും  .



(Release ID: 1641516) Visitor Counter : 205