രാജ്യരക്ഷാ മന്ത്രാലയം

കാർഗിൽ വിജയ് ദിവസിന്റെ 21 ആം വാർഷികത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരജവാൻമാർക്ക്, ദേശീയ യുദ്ധ സ്മാരകത്തിൽ, ആദരം അർപ്പിച്ച് രാജ്യരക്ഷാ മന്ത്രി

Posted On: 26 JUL 2020 3:57PM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 26, 2020

കാർഗിൽ വിജയത്തിന്റെ (ഓപ്പറേഷൻ വിജയ്) 21 ആം വാർഷികദിനത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരജവാൻമാർക്ക്ദേശീയ യുദ്ധ സ്മാരകത്തിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ്‌ സിംഗ്
ആദരം അർപ്പിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീ ശ്രീപദ് നായിക്ക്സംയുക്ത സേനാ മേധാവിയും സേന കാര്യ വകുപ്പ് സെക്രട്ടറിയുമായ ജനറൽ ബിപിൻ റാവത്ത്കരസേന മേധാവി ജനറൽ എം എം നരവനെനാവിക സേന മേധാവി അഡ്മിറൽ
കരംബീർ സിംഗ്വ്യോമ സേന മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ്സ് ബദൗരിയ എന്നിവരും ധീരജവാൻമാർക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു.

യുദ്ധ സ്മാരകത്തിലെ സന്ദർശക പുസ്തകത്തിൽ രാജ്യരക്ഷാ മന്ത്രി ഇങ്ങനെ കുറിച്ചു: "കാർഗിൽ വിജയ് ദിവസ് ആയ ഇന്ന് ശത്രുക്കളിൽ നിന്നും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ വെടിഞ്ഞ ഇന്ത്യൻ സായുധ സേനയിലെ ധീരജവാന്മാർക്ക് എന്റെ ആദരവും അഭിവാദ്യവും ഞാൻ അർപ്പിക്കുന്നുയുദ്ധമുഖത്ത് അവർ പ്രകടിപ്പിച്ച ധൈര്യവുംസാമർഥ്യവുംദൃഡനിശ്ചയവും  രാജ്യം എന്നും ഓർമ്മിക്കുംഅവരുടെ പരമോന്നത ജീവത്യാഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നാം മുന്നോട്ടു കുതിക്കും”.

രാജ്യരക്ഷാ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ മിലിറ്ററി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Press Information Bureau,

(Release ID: 1641404) Visitor Counter : 193