പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹൈ ത്രൂപുട്ട് കോവിഡ്-19 പരിശോധനാ സൗകര്യത്തിന് പ്രധാനമന്ത്രി ജൂലൈ 27ന് സമാരംഭം കുറിയ്ക്കും

Posted On: 26 JUL 2020 1:42PM by PIB Thiruvananthpuram



 

ന്യൂഡല്‍ഹി; 2020 ജൂലൈ-26
 

ഹൈ ത്രൂപുട്ട് കോവിഡ്-19 പരിശോധന സൗകര്യത്തിന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 27ന് സമാരംഭം കുറിയ്ക്കും. ഈ സൗകര്യം രാജ്യത്തെ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുകയും നേരത്തെ രോഗം കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ശക്തിപ്പെടുത്തുകയും ചെയ്യുകയും യും അതിലൂടെ മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

 

നോയിഡയിലെ ഐ.സി.എം.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്റ് റിസര്‍ച്ച്, മുംബൈയിലെ ഐ.സി.എം.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത്, കൊല്‍ക്കത്തയിലെ ഐ.സി.എം.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോളറ ആന്റ് എന്റ്റെറിക് ഡിസീസസ് എന്നിവിടങ്ങളിലാണ് ഈ മൂന്ന് ഹൈ-ത്രുപുട്ട് പരിശോധാന സൗകര്യങ്ങള്‍ ഒരുക്കുന്നത്, ഇവിടെ പ്രതിദിനം 10,000 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുകയും ചെയ്യും. ഈ ലാബുകള്‍ പരിശോധന തുടങ്ങിയതിന് ശേഷം ഫലം ലഭിക്കാനുള്ള സമയം കുറയ്ക്കുകയും ലാബ് ജീവനക്കാരും രോഗംപരത്തുന്ന ക്ലിനിക്കല്‍ വസ്തുക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും ചെയ്യും. ഈ ലാബുകളില്‍ കോവിഡ് ഇതര അസുഖങ്ങള്‍ക്കുള്ള പരിശോധനയും നടത്താനാകും. മഹാമാരിക്ക് ശേഷം ഹെപ്പറ്റൈറ്റീസ് ബി, സി. എച്ച്.ഐ.വി, മൈക്രോബാക്ടീരിയം ട്യൂബര്‍ക്യുലോസിസ്, സൈറ്റോമെഗാല്‍വേ വൈറസ്, ചാലമൈഡിയ, നൈസേരിയ, ഡൈങ്കു തുടങ്ങിയവയ്ക്കുള്ള പരിശോധന നടത്താന്‍ സാധിക്കും.

 

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം കേന്ദ്ര ആരോഗ്യ കുടുംബക്ഷേ ശാസ്ത്ര സാങ്കേതിക മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

*****


(Release ID: 1641387) Visitor Counter : 231