ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രോഗ മുക്തി നേടിയവരുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 36,000 ത്തിൽ പരം രോഗികൾ ആശുപത്രി വിട്ടു

Posted On: 26 JUL 2020 2:25PM by PIB Thiruvananthpuram

 


ന്യൂഡൽഹി, ജൂലൈ 26, 2020


കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അധികം പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു - 36,145 പേർ. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. രോഗമുക്തി നിരക്ക് പുതിയ ഉയരങ്ങളിൽ എത്തി 64 ശതമാനത്തോട് അടുക്കുന്നു. നിലവിൽ 63.92 ശതമാനം ആണ് രോഗമുക്തി നിരക്ക്. ഇത് അർത്ഥമാക്കുന്നത് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനം പ്രതി ഉയർന്ന് രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്ധിച്ചു വരുന്നു എന്നാണ്. രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നാലു ലക്ഷം കവിഞ്ഞു. നിലവിൽ ഇത് 4,17,694 ആണ്. ചികിൽസയിൽ ഉള്ളവരേക്കാൾ (നിലവിൽ 4,67,882) 1.89 തവണ അധികമാണ് രോഗ മുക്തി നേടിയവരുടെ എണ്ണം.

ആദ്യമായി ഒറ്റദിവസം 4,40,000 ത്തിൽ അധികം കോവിഡ് പരിശോധനകള്എന്ന നേട്ടത്തില്ഇന്ത്യ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,42,263 സാമ്പിളുകളാണ് പരിശോധിച്ചത്. അതിന്റെ ഫലമായി ദശലക്ഷത്തില്പരിശോധനാ നിരക്ക് (ടിപിഎം) 11,805 ആയി വര്ധിപ്പിക്കാന്കഴിഞ്ഞു. രാജ്യത്ത് ആകെ 1,62,91,331 സാമ്പിളുകളാണ് പരിശോധിച്ചത്. ആദ്യമായി ഒറ്റദിവസം പരിശോധനയിൽ ഗവൺമെന്റ് ലാബുകൾ സർവകാല റെക്കോർഡ് കൈവരിച്ചു. 3,62,153 സാമ്പിളുകളാണ് പരിശോധിച്ചത് . 79,878 പരിശോധനകളിലൂടെ സ്വകാര്യ ലാബുകളും പുതിയ ഉയരത്തിൽ എത്തി.

കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മരണനിരക്കും കുറയുകയാണ്. നിലവില്‍ 2.31% ആണ് രാജ്യത്തെ മരണനിരക്ക്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുകളിൽ ഒന്ന് ഇന്ത്യയുടേതാണ്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ‍, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില് @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരിരായ +91 11 23978046 ല്വിളിക്കുക; അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf



(Release ID: 1641376) Visitor Counter : 207