ഉപരാഷ്ട്രപതിയുടെ കാര്യാലയം
കോവിഡ് 19 രോഗികളെ അപമാനിക്കുന്നതിലും കൊറോണ വൈറസ് ബാധ മൂലം മരണമടഞ്ഞവർക്ക് അന്തസ്സോടെയുള്ള അന്ത്യോപചാര ചടങ്ങുകൾ നിഷേധിക്കുന്നതിലും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ദുഃഖം രേഖപ്പെടുത്തി
प्रविष्टि तिथि:
26 JUL 2020 12:23PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 26, 2020
കോവിഡ് 19 രോഗികളെ അപമാനിക്കുന്നതിലും വൈറസ് ബാധ മൂലം മരണമടഞ്ഞവർക്ക് അന്തസ്സോടെയുള്ള അന്ത്യോപചാര ചടങ്ങുകൾ നിഷേധിക്കുന്നതിലും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി. ഇത്തരം നടപടികൾ തികച്ചും അനാവശ്യമാണെന്നും പ്രാദേശിക ജനതയും സമൂഹവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണം. ആരും പൂർണ്ണമായി സുരക്ഷിതരല്ലെന്നും വൈറസ് ആരെ വേണമെങ്കിലും ബാധിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു. രോഗം പകരുമെന്ന ഭീതിയിൽ കൊറോണ രോഗികളോട് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ മോശമായി പെരുമാറുന്നുവെന്ന മാധ്യമവാർത്തകൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ സംസ്കാരത്തിന് സ്ഥലം നിഷേധികുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരം നടപടികൾ ഒരുതരത്തിലും സ്വീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളോടൊപ്പം ചേരുക എന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും അദ്ദേഹം കുറിച്ചു.
നിരക്ഷരത, അന്ധവിശ്വാസം, വ്യാജവാർത്തകൾ, ഊഹാപോഹങ്ങൾ എന്നിവയാണ് ജനങ്ങളിൽ തെറ്റായ വിശ്വാസങ്ങൾ ഉടലെടുക്കാൻ കാരണം എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കൊറോണ വൈറസിനെ പറ്റിയും വ്യാപന രീതിയെപ്പറ്റിയും ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന് പ്രത്യേക പ്രചാരണപരിപാടികൾ പ്രോത്സാഹിപ്പിക്കാൻ ആരോഗ്യവകുപ്പിനോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടു.
കാർഗിൽ വിജയ ദിനമായ ഇന്ന് രക്തസാക്ഷിത്വം വഹിച്ച ധീര ജവാൻമാർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. മാതൃ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സായുധ സേന പ്രകടിപ്പിക്കുന്ന ദേശ സ്നേഹം, ത്യാഗം, ധൈര്യo എന്നിവയിൽ രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീ വെങ്കയ്യ നായിഡു സന്ദേശത്തിൽ കുറച്ചു.
(रिलीज़ आईडी: 1641371)
आगंतुक पटल : 232