രാസവസ്തു, രാസവളം മന്ത്രാലയം
രാജ്യത്തെ വള ഉൽപാദന മേഖലയെ വ്യാപാര സൗഹൃദം ആക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ച് ഗവണ്‍മെന്റ്
Posted On:
25 JUL 2020 1:54PM by PIB Thiruvananthpuram
രാജ്യത്തെ വള ഉത്പാദന മേഖലയെ വ്യാപാര സൗഹൃദം ആക്കാനുള്ള എല്ലാ നടപടികളൂം എന്‍ഡിഎ ഭരണകൂടം സ്വീകരിച്ചു വരുന്നതായി കേന്ദ്ര രാസവസ്തു, രാസവള മന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ.വള ഉത്പാദന പ്രവർത്തനങ്ങളെ ആത്മനിർഭർ ഭാരത് ആശയത്തിന്റെ സത്ത ഉൾക്കൊണ്ടു കൊണ്ട്, നവീകരിക്കാനും അതുവഴി കർഷക സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും ഭരണകൂടം ലക്ഷ്യമിടുന്നു.
ഇത് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ സ്വീകരിച്ച നിരവധി നടപടികളെ പറ്റി സംസാരിക്കവെ, കൂടുതൽ കർഷക സൗഹൃദമായ ഡിബിടി 2.0 പതിപ്പ് 2019 ജൂലൈയിൽ രാസവള വകുപ്പ് പുറത്തിറക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടുകളിലേയ്‌ക്ക് നേരിട്ട് തുക നിക്ഷേപിക്കുന്ന നടപടിക്രമങ്ങൾ കൂടുതൽ നവീകരിക്കാനും, നടപടികൾ കൂടുതൽ ലളിതവത്കരിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് ശ്രീ ഗൗഡ അഭിപ്രായപ്പെട്ടു. ഡിബിടി ഡാഷ്ബോർഡ്, PoS 3.0 സോഫ്ട്‍വെയർ, PoS ഡെസ്ക്ടോപ്പ് പതിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ അടങ്ങിയതാണ് ഡിബിടി 2.0.
വിവിധ വളങ്ങളുടെ വിതരണം, ലഭ്യത, ആവശ്യം എന്നിവ സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരകണക്കുകൾ, ഡിബിടി ഡാഷ്ബോർഡ് ലഭ്യമാക്കും. പൊതുജനങ്ങൾക്ക് ഈ വെബ് വിലാസത്തിൽ ഇത് ലഭ്യമാണ്. https://urvarak.nic.in
വിവിധ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്കുള്ള വില്പന, വിവിധ ഭാഷകളിൽ ഉള്ള വില്പന രസീതുകൾ, സന്തുലിത വളപ്രയോഗത്തിനു കർഷകരെ സഹായിക്കുന്ന മണ്ണിന്റെ ആരോഗ്യ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ PoS 3.0 സോഫ്ട്‍വെയർ ലഭ്യമാക്കും. PoS സംവിധാനത്തിന് പുറമെ അധികമായി ഘടിപ്പിക്കുന്ന ക്രമീകരണമായ PoS ഡെസ്ക്ടോപ്പ് പതിപ്പ്, നടപടികൾ കൂടുതൽ സുരക്ഷിതവും ശക്തവുമാക്കും.
വള മേഖലയിലെ DBT സംവിധാനത്തിന് രണ്ട് പുരസ്‌കാരങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.2019 സെപ്റ്റംബർ 25 നു ലഭിച്ച "ഭരണത്തിനുള്ള SKOCH സുവർണ പുരസ്‌കാരം ", 2019 നവംബർ 6 നു ലഭിച്ച "ഗവെർനൻസ് നൗ " ഡിജിറ്റൽ ട്രാസ്‌ഫോർമേഷൻ പുരസ്‌കാരം എന്നിവയാണവ.
രാജ്യത്തെ വള വിതരണ ശൃംഖല ലളിതവത്ക്കരിക്കാൻ ഭരണകൂടം സ്വീകരിച്ച നടപടികളെപ്പറ്റി സംസാരിക്കവെ, ഇന്ത്യൻ തീരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹ്രസ്വദൂര കപ്പൽ ചരക്ക് നീക്കം, വള വിതരണത്തിനായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന്
ശ്രീ ഗൗഡ ചൂണ്ടിക്കാട്ടി.
യൂറിയ ഉത്പാദനരംഗത്തെ വിലനിര്ണയ ചട്ടങ്ങളെപ്പറ്റി സംസാരിക്കവേ, CCEA യുടെ അനുവാദത്തോടെ, തന്റെ വകുപ്പ് 2020 മാർച്ച് 30 നു പുറത്തിറക്കിയ വിജ്ഞാപനം, പുതുക്കിയ വില നിർണയ പദ്ധതി -3 (NPS-3) സംബന്ധിച്ച ആശയകുഴപ്പങ്ങൾ ഒഴിവാക്കിയതായും ശ്രീ ഗൗഡ ചൂണ്ടിക്കാട്ടി.
**
(Release ID: 1641170)
Visitor Counter : 191