വാണിജ്യ വ്യവസായ മന്ത്രാലയം
സ്വതന്ത്ര വ്യാപാര കരാറിന് ഉള്ള പ്രതിബദ്ധത ഇന്ത്യയും യു.കെ.യും പങ്കുവെച്ചു
Posted On:
25 JUL 2020 9:54AM by PIB Thiruvananthpuram
ഇന്ത്യയും യു.കെ.യും 2020 ജൂലൈ 24ന് പതിനാലാമത് സംയുക്ത സാമ്പത്തിക വ്യാപാര കമ്മിറ്റി യോഗം(JETCO) സംഘടിപ്പിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ യു.കെയുടെ ഇന്റർ നാഷണൽ ട്രേഡ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എലിസബത്ത് ട്രസ് എന്നിവർ വിർച്യുൽ യോഗത്തിൽ സംയുക്തമായി അധ്യക്ഷതവഹിച്ചു. കേന്ദ്ര വ്യാപാര വ്യവസായ സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, യു. കെ യുടെ അന്താരാഷ്ട്ര വ്യാപാര വകുപ്പ് സഹമന്ത്രി റെനിൽ ജയവർധന എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സ്വതന്ത്ര വ്യാപാര കരാറിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉള്ള പ്രവർത്തനങ്ങൾ ഘട്ടങ്ങളായി പുരോഗമിക്കുകയാണെന്നും ഇരു മന്ത്രിമാരും ആവർത്തിച്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച ചർച്ചകൾ വർധിപ്പിക്കുന്നതിന് ശ്രീ ഹർദീപ് സിംഗ് പുരിയും ശ്രീ ജയവർധനെയും മാസംതോറും യോഗം ചേരാനും തീരുമാനിച്ചു.
തുടർ ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലും യു.കെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എലിസബത്ത് ട്രസ്സും പങ്കെടുക്കുന്ന യോഗം ഈ വർഷം അവസാനം ഡൽഹിയിൽ നടത്താനും തീരുമാനിച്ചു. കഴിഞ്ഞതവണത്തെ സാമ്പത്തിക വ്യാപാര കമ്മിറ്റി യോഗത്തിൽ രൂപീകരിച്ച ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വിവരസാങ്കേതികവിദ്യ, ഭക്ഷ്യം, എന്നീ മേഖലകളിലെ വ്യവസായങ്ങളുടെ സംയുക്ത പ്രവർത്തന ഗ്രൂപ്പുകൾ അവരുടെ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു.
ഇരുരാജ്യങ്ങളും തുറന്ന മനസ്സോടെയാണ് യോഗത്തെ സമീപിച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര സാമ്പത്തിക ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പ്രതിബദ്ധത യോഗത്തിൽ വ്യക്തമാക്കി. നിലവിലെ കോവിഡ് 19 സാഹചര്യത്തിൽ ആരോഗ്യരംഗത്ത് സഹകരിച്ച് പ്രവർത്തിക്കാനും ഇന്ത്യയും യു. കെ.യും തീരുമാനിച്ചു.
****
(Release ID: 1641161)
Visitor Counter : 221