ഷിപ്പിങ് മന്ത്രാലയം

ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി ജലപാതകൾ ഉപയോഗിക്കുന്നതിന്  ചാർജ് ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചു.  

Posted On: 24 JUL 2020 3:12PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ജൂലൈ 24, 2020

പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാമാർഗ്ഗം എന്ന നിലയിൽ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ജലപാത  ഉപയോഗത്തിന്  ഈടാക്കുന്ന ചാർജ് ഒഴിവാക്കാൻ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കാണ് ഈ തീരുമാനം.

നിലവിൽ ചരക്ക് നീക്കത്തിന്റെ  രണ്ട് ശതമാനം മാത്രമാണ് ജലഗതാഗതം വഴിയുള്ളതെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസൂഖ്  മാണ്ഡവ്യ പറഞ്ഞു. ജലപാത ഉപയോഗ ചാർജ്ജ് നിർത്തലാക്കുന്നത് ചരക്ക് നീക്കത്തിന് ദേശീയ ജലപാതകൾ ഉപയോഗിക്കാൻ വ്യവസായങ്ങളെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ജല ഗതാഗത സൗകര്യം മറ്റ് ഗതാഗതമാർഗങ്ങൾക്കുമേലുള്ള  ഭാരം  കുറയ്ക്കുമെന്നും വ്യവസായo സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജലപാതകൾ ഉപയോഗിക്കുന്നതിന് കപ്പലുകളിൽ നിന്നും നേരത്തെ പണം ഈടാക്കിയിരുന്നു. നിലവിൽ കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റി കപ്പലുകളിൽ നിന്ന് ഭാരത്തിനു  അനുസൃതമായി(gross registered tonnage) കിലോമീറ്ററിന് 0.02രൂപ നിരക്കിലും വലിയ യാത്രാ  കപ്പലുകളിൽ നിന്ന് സമാനമായി 0.05 രൂപ നിരക്കിലുമാണ് തുക ഈടാക്കുന്നത്. പുതിയ തീരുമാനം ഉൾനാടൻ  ജലഗതാഗതം   2019 -2020ലെ 72 മില്യൺ മെട്രിക് ടണ്ണിൽ നിന്ന് 2022-2023 ൽ 110 മില്യൺ മെട്രിക് ടൺ ആക്കി വർദ്ധിപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.



(Release ID: 1640951) Visitor Counter : 248