ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
തുടർച്ചയായ മൂന്നാം ദിനവും രോഗമുക്തരുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,602 രോഗികൾ ആശുപതി വിട്ടു
Posted On:
24 JUL 2020 3:26PM by PIB Thiruvananthpuram
തുടർച്ചയായ മൂന്നാം ദിനവും രോഗമുക്തരുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,602 രോഗികൾ ആശുപതി വിട്ടു
ന്യൂഡൽഹി , ജൂലൈ 24,2020
തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തെ കോവിഡ് 19 രോഗമുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് ഇതുവരെയുള്ള ദിവസങ്ങളില്‍വച്ച് ഏറ്റവും അധികം പേരാണ്; 34,602 പേര്‍. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം എട്ടു ലക്ഷത്തിനു മേൽ ആയി. നിലവിൽ രോഗമുക്തരുടെ എണ്ണം 8,17,208. രോഗമുക്തി നിരക്ക് പുതിയ ഉയരങ്ങളിൽ എത്തി
, 63.45%. രോഗമുക്തരും ചികിത്സയിലുള്ളവരും (നിലവിൽ 4,40,135) തമ്മിലുള്ള അന്തരം 3,77,073 ആയി വര്‍ധിച്ചു. കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മരണനിരക്കും കുറയുകയാണ്. നിലവില്‍ 2.38 % ആണ് രാജ്യത്തെ മരണനിരക്ക്.
കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള കോവിഡ് 19 പ്രതിരോധ നടപടികളാണ് ഈ നേട്ടത്തിന് കാരണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും / കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരമായ പരിശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണം, ദ്രുതഗതിയിലുള്ള പരിശോധന, കാര്യക്ഷമമായ ചികിത്സ എന്നിവ ഉറപ്പാക്കുന്നതുമൂലം സ്ഥിരമായി രോഗമുക്തരുടെ എണ്ണം വർധിച്ചു വരികയാണ് .
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pd
(Release ID: 1640925)
Visitor Counter : 219
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu