ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ജനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ, നോവൽ mRNA അധിഷ്ഠിത കൊവിഡ് 19 പ്രതിരോധ മരുന്നിനുള്ള പ്രാഥമിക മൂലധനം ലഭ്യമാക്കി ജൈവസാങ്കേതികവിദ്യ വകുപ്പ്

Posted On: 24 JUL 2020 12:27PM by PIB Thiruvananthpuram

 

കൊവിഡ് 19 ന് എതിരായുള്ള mRNA അധിഷ്ഠിത പ്രതിരോധമരുന്ന് വികസനത്തിനുള്ള സംവിധാനം ലഭ്യമാക്കി DBT-BIRAC. രാജ്യത്ത് തന്നെ ഇത്തരത്തിൽ ഒരു സംവിധാനം ഇത് ആദ്യമായാണ്. കോവിഡ്19 നെതിരെ ജനോവ വികസിപ്പിച്ച നോവൽ സെൽഫ് ആംപ്ലിഫയിങ് mRNa അധിഷ്ഠിത പ്രതിരോധമരുന്നിനുള്ള പ്രാഥമിക മൂലധനം, ജൈവസാങ്കേതികവിദ്യ വകുപ്പ്(DBT) നൽകി.

അമേരിക്കയിലെ സിയാറ്റിലിൽ ഉള്ള HDT ബയോടെക്ക് കോർപ്പറേഷനുമായി ചേർന്നാണ് ജനോവ കോവിഡിന് എതിരായ mRNA പ്രതിരോധ മരുന്ന് (HGCO19) വികസിപ്പിച്ചത്. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ വർഷം അവസാനത്തോടെ മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി.

വിഷയത്തെക്കുറിച്ച് സംസാരിക്കവേ ജൈവസാങ്കേതിക വിദ്യാ വകുപ്പ് സെക്രട്ടറിയും BIRAC അധ്യക്ഷയും ആയ ഡോ റെയ്നു സ്വരൂപ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു, "ജൈവസാങ്കേതികവിദ്യ വകുപ്പിന്റെ പിന്തുണയോടു കൂടെയുള്ള ജനോവയുടെ mRNA പ്ലാറ്റ്ഫോം, ന്യൂക്ലിക് ആസിഡ് അധിഷ്ഠിത പ്രതിരോധ മരുന്ന് വികസന രംഗത്തെ പുതിയ മാറ്റങ്ങളും വിതരണ സംവിധാനവും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നാനോ ടെക്നോളജിയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള ഈ പ്രതിരോധ മരുന്ന് മൃഗ സാംപിളുകളിൽ ഫലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്”.

ജൈവസാങ്കേതികവിദ്യ വകുപ്പ് രൂപം നൽകിയ പൊതുമേഖലാ സ്ഥാപനമായ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ(BIRAC), പുതുതലമുറ ബയോടെക് സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സംവിധാനമാണ്. ആവശ്യമായ മേഖലകളിൽ തന്ത്രപ്രധാന ഗവേഷണം നടത്താനും നൂതനാശയങ്ങൾക്ക് രൂപം നൽകാനും ഇത് സംരംഭങ്ങൾക്ക് പിന്തുണയേകും.

പൂനെ ആസ്ഥാനമായ ജൈവസാങ്കേതികവിദ്യ സംരംഭമാണ് ജനോവ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. ജീവന് ഭീഷണിയാകുന്ന രോഗങ്ങൾക്കെതിരേയുള്ള, മരുന്നുകളുടെ ഗവേഷണം, വികസനം, ഉത്പാദനം, വിപണനം എന്നിവ കമ്പനി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക
https://gennova.bio

കൂടുതൽ വിവരങ്ങൾക്ക്: DBT യുടെയോ BIRAC ന്റെയോ വിവരവിനിമയ സെല്ലുമായി ബന്ധപ്പെടുക: @DBTIndia@BIRAC_2012, www.dbtindia.gov.inwww.birac.nic.in

**



(Release ID: 1640894) Visitor Counter : 242