പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ ഐഡിയാസ് ഉച്ചകോടി 2020ല്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
Posted On:
22 JUL 2020 9:27PM by PIB Thiruvananthpuram
നമസ്തേ!
വ്യപാരപ്രമുഖരെ,
ആദരണീയരായ അതിഥികളെ,
'ഇന്ത്യ ഐഡിയാസ് ഉച്ചകോടി'യെ അഭിസംബോധനചെയ്യാനായി എന്നെ ക്ഷണിച്ച യു.എസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലിന് (യു.എസ്.ഐ.ബി.സി)ഞാന്‍ നന്ദിരേഖപ്പെടുത്തുന്നു. 45 വര്‍ഷം ഇക്കൊല്ലം പൂര്‍ത്തിയാക്കുന്ന യു.എസ്.ഐ.ബി.സിയെ ഞാന്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ ദശാബ്ദങ്ങളില്‍ യു.എസ്.ഐ.ബി.സി. ഇന്ത്യയുടെയും അമേരിക്കയുടെയും വ്യാപാരത്തെ കൂടുതല്‍ അടുപ്പിച്ചുവരികയാണ്. ഈ വര്‍ഷത്തെ ഐഡിയാസ് ഉച്ചകോടിയില്‍ (ഐഡിയ സമ്മിറ്റ്) യു.എസ്.ഐ.ബി.സിയുടെ പ്രഥമപരിഗണനയായ 'മികച്ച ഒരു ഭാവി കെട്ടിപ്പെടുക്കുക'എന്നതു വളരെ പ്രസക്തവുമാണ്.
സുഹൃത്തുക്കളെ,
ലോകത്തിന് ഒരു മികച്ച ഭാവി അനിവാര്യമാണെന്നത് നാമെല്ലാം അംഗീകരിക്കുന്നതാണ്. നമ്മളെല്ലാമാണ് സംയുക്തമായി ഭാവിക്ക് രൂപം നല്‍കേണ്ടതും. ഭാവിയോടുള്ള നമ്മുടെ സമീപനം കൂടുതല്‍ മനുഷ്യകേന്ദ്രീകൃതമായ ഒന്നായിരിക്കണമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. പാവപ്പെട്ടവരെയും ദുര്‍ബലരെയും കേന്ദ്രഭാഗത്തു പ്രതിഷ്ഠിച്ചുള്ളതായിരിക്കണം നമ്മുടെ വികസന അജണ്ട. 'വ്യാപാരം സുഗമമാക്കുക' പോലെത്തന്നെ പ്രാധാന്യമുള്ളതാണ് 'ജീവിതം സുഗമമാക്കുകയും'.
സുഹൃത്തുക്കളെ,
ആഗോള സമ്പദ്ഘടന കൂടുതലായി കാര്യക്ഷമതയിലും ശുഭാപ്തിവിശ്വാസത്തിലുമാണ് കേന്ദ്രീകരിക്കുന്നതെന്ന് സമകാലിക അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചു. കാര്യക്ഷമത ഒരു നല്ല കാര്യമാണ്. എന്നാല്‍ അതിനിടയില്‍ തുല്യ പ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങള്‍ നമ്മള്‍ മറന്നുപോയി. ബാഹ്യ ആഘാതങ്ങളെ മറികടന്നു പൂര്‍വ സ്ഥിതിയിലേക്കു തിരിച്ചുവരാനുള്ള ശേഷിയാണത്. പൂര്‍വ്വസ്ഥിതി പ്രാപിക്കല്‍ എത്ര പ്രധാനമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ഒരു ആഗോള മഹാമാരി വേണ്ടിവന്നു.
ശക്തമായ ആഭ്യന്തര സാമ്പത്തിക കാര്യശേഷിയിലൂടെ ആഗോള സാമ്പത്തിക പൂര്‍വ്വസ്ഥിതി നേടിയെടുക്കാന്‍ കഴിയും. ആഭ്യന്തര നിര്‍മ്മാണ ശേഷി മെച്ചപ്പെടുത്തല്‍, സാമ്പത്തിക സംവിധാനത്തിന്റെ ആരോഗ്യം പുനഃസ്ഥാപിക്കല്‍, അന്താരാഷ്ട്ര വ്യാപാരത്തിന്റെ വൈവിദ്ധ്യവല്‍ക്കരണം എന്നിവയൊക്കെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സുഹൃത്തുക്കളെ,
'ആമ്തനിര്‍ഭര്‍ ഭാരതി'ന്റെ ഒരു കാഹളം മുഴക്കലിലൂടെ ഇന്ത്യ സമ്പല്‍സമൃദ്ധവും പൂര്‍വ്വസ്ഥിതിയിലുള്ളതുമാ ഒരു ലോകത്തിന് വേണ്ട സംഭാവനകള്‍ നല്‍കുകയാണ്. അതിനായി ഞങ്ങള്‍ നിങ്ങളുടെ പങ്കാളിത്തം കാത്തിരിക്കുന്നു!
സുഹൃത്തുക്കളെ,
ലോകത്തിന് ഇന്ന് ഇന്ത്യയില്‍ ഒരു ശുഭ പ്രതീക്ഷയുണ്ട്. അത് എന്തുകൊണ്ടെന്നാല്‍ തുറന്നിടല്‍, അവസരങ്ങള്‍, തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിയുടെ ശരിയായ സംയോഗം ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ഇത് വിശദീകരിക്കാം. ജനങ്ങളിലും ഭരണത്തിലും ഇന്ത്യയില്‍ തുറന്ന പ്രകൃതമുണ്ട്. തുറന്ന മനസ്സാണ് തുറന്ന വിപണികളെ ഉണ്ടാക്കുന്നത്. തുറന്ന വിപണികള്‍ വലിയ സമൃദ്ധിയിലേക്ക് നയിക്കും. ഈ തത്വങ്ങളാണ് ഇന്ത്യയും അമേരിക്കയും അംഗീകരിക്കുന്നതും.
സുഹൃത്തുക്കളെ,
കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ നമ്മുടെ സമ്പദ്ഘടനയെ തുറന്നതും പരിഷ്‌ക്കരണാടിസ്ഥാനത്തിലുള്ളതം ആക്കുന്നതിനായി ഞങ്ങള്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പരിഷ്‌ക്കരണങ്ങള്‍ 'മത്സരശേഷി' വര്‍ദ്ധിപ്പിക്കുകയും 'സുതാര്യത' ഉയര്‍ത്തുകയും 'ഡിജിറ്റല്‍വല്‍ക്കരണം' വിപുലമാക്കുകയും 'നൂതനാശയ'ത്തെ വിപുലപ്പെടുത്തുകയും 'നയങ്ങളുടെ സ്ഥിരത' വര്‍ധിപ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഇന്ത്യ അവസരങ്ങളുടെ ഒരു നാടായി ഉയര്‍ന്നുവരികയാണ്. സാങ്കേതിക മേഖലയിലെ ഒരു ഉദാഹരണം ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം. അടുത്തിടെ ഇന്ത്യയില്‍നിന്ന് വളരെ രസകരമായ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അത് പറയുന്നത് ഇന്നുവരെയുള്ളതില്‍ ആദ്യമായി നഗരത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളെക്കാളെറെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഗ്രാമങ്ങളില്‍ ഉണ്ടായി എന്നാണ്. ആ വളര്‍ച്ച ഒന്നു ചിന്തിച്ചുനോക്കൂ! ഇന്ന് ഇന്ത്യയില്‍ അര ബില്യണ്‍ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്. പരസ്പരം ബന്ധപ്പെട്ട അര ബില്യണ്‍ ജനങ്ങള്‍. ഇത് വലുതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ? നിങ്ങളുടെ ശ്വാസം അടക്കിപ്പിടിക്കൂ, എന്തെന്നാല്‍ പരസ്പര ബന്ധമുള്ള അര ബില്യണ്‍ ആളുകള്‍കൂടി ഉണ്ടായിരിക്കുന്നു. സാങ്കേതികരംഗത്തെ സാദ്ധ്യതകള്‍ എന്നത് മുന്‍നിര സാങ്കേതിക വിദ്യകളായ 5ജി, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നിവയിലെ അവസരങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ്.
സുഹൃത്തുക്കളെ,
ഇപ്പോള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന് അവസരങ്ങള്‍ ഏറെയുണ്ട്. നമ്മുടെ കര്‍ഷകരുടെ കഠിന പ്രയത്നത്തില്‍ നിക്ഷേപിക്കാനായി ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. അടുത്തിടെ കാര്‍ഷിക മേഖലയില്‍ ഇന്ത്യ ചരിത്രപരമായ പരിഷ്‌ക്കാരങ്ങളാണ് വരുത്തിയത്. കാര്‍ഷിക ഇന്‍പുട്ട്, യന്ത്രങ്ങള്‍, കാര്‍ഷിക വിതരണ ശൃംഖല പരിപാലനം, ഉടന്‍ ഭക്ഷിക്കാന്‍ കഴിയുന്ന വിഭാഗങ്ങള്‍ (റെഡി-ടു ഈറ്റ് ഐറ്റംസ്), ഫിഷറീസ്, ജൈവ വിളകള്‍ എന്നിവയിലെല്ലാം നിക്ഷേപ സാദ്ധ്യതകളുണ്ട്. 2025 ഓടെ ഇന്ത്യയുടെ ഭക്ഷ്യസംസ്‌ക്കരണ മേഖല അര ട്രില്യണ്‍ ഡോളറിന്റേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാനത്തിന്റെ വിവിധ ധാരകളെ വളര്‍ത്തുന്നതിനായി നിക്ഷേപാവസരങ്ങള്‍ സമാഹരിക്കാനുള്ള മികച്ച സമയം ഇന്ന് ഇന്ത്യയില്‍ കാര്‍ഷികമേഖലയാണ്!
ഇന്ത്യ ആരോഗ്യ പരിരക്ഷയില്‍ നിക്ഷേപിക്കാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഓരോ വര്‍ഷവും 22% ശതമാനത്തിലധികം വളര്‍ച്ചയാണ് ഇന്ത്യയില്‍ ആരോഗ്യ പരിരക്ഷാ മേഖലയ്ക്കുള്ളത്. മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെ ഉല്‍പ്പാദനം, ടെലി-മെഡിസിന്‍, രോഗനിര്‍ണ്ണയം എന്നിവയിലൂടെ നമ്മുടെ കമ്പനികളും പുരോഗമിക്കുകയാണ്. ഫാര്‍മ മേഖലയില്‍ ഇന്ത്യയും യു.എസും ഇതിനകം തന്നെ കരുത്തുറ്റ പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്. വളര്‍ച്ചയും വേഗതയും നേടാനായി ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാ മേഖലയില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള മികച്ച സമയമാണ്!
ഊര്‍ജത്തില്‍ നിക്ഷേപിക്കാന്‍ ഇന്ത്യ നിങ്ങളെ ക്ഷണിക്കുകയാണ്. ഇന്ത്യ ഒരു വാതകാധിഷ്ഠിത സമ്പദ്ഘടനയായി പരിണമിക്കുമ്പോള്‍ യു.എസ്. കമ്പനികള്‍ക്ക് മികച്ച നിക്ഷേപ സാദ്ധ്യതകളുണ്ടാകും. ശുചിത്വ ഊര്‍ജ്ജമേഖലകളിലും വലിയ അവസരങ്ങളുണ്ട്. നിങ്ങളുടെ നിക്ഷേപത്തിന് കൂടുതല്‍ കരുത്തുണ്ടാക്കണമെങ്കില്‍ ഇന്ത്യന്‍ ഊര്‍ജ്ജമേഖലയില്‍ കടന്നുവരുന്നതിനുള്ള മികച്ച സമയമാണിത്.
ഇന്ത്യ നിങ്ങളെ പശ്ചാത്തലസൗകര്യ മേഖലകളില്‍ നിക്ഷേപിക്കാന്‍ ക്ഷണിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പശ്ചാത്തലസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മുടെ രാജ്യം സാക്ഷ്യംവഹിക്കുന്നത്. വരിക, നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ പണിയുന്നതിലോ അല്ലെങ്കില്‍ റോഡുകളോ ഹൈവേകളോ തുറമുഖങ്ങളോ നിര്‍മ്മിക്കുന്നതിലോ പങ്കാളികളാകുക.
വളരെയധികം വളര്‍ച്ചയ്ക്കു സാധ്യതയുള്ള മറ്റൊരു മേഖലയാണ് വ്യോമയാന മേഖല. അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ദശകത്തില്‍ 1000 ലധികം പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയിലെ ഒരു പ്രമുഖ സ്വകാര്യ വിമാനകമ്പനിക്ക് പദ്ധതിയുണ്ട്. ഉല്‍പ്പാദന സംവിധാനങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനായി തീരുമാനിക്കുന്ന ഏതൊരു നിക്ഷേപകനും ഇത് വലിയൊരു അവസരമാണ്. പ്രാദേശിക വിപണികള്‍ക്ക് വിതരണം ചെയ്യുന്ന ഒരു അടിത്തറയായി ഇതിന് മാറാകാനും. പരിപാലനം, അറ്റകുറ്റപണി, നടത്തിപ്പ് എന്നീ രംഗങ്ങളിലും ഇതേ കാര്യങ്ങള്‍ പ്രകടമാണ്. നിങ്ങളുടെ വ്യോമയാന ലക്ഷ്യങ്ങള്‍ക്കു വേഗം നല്‍കുന്നതിനായി ഇന്ത്യയില്‍ വ്യോമയാന മേഖലയില്‍ നിക്ഷേപം നേടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.
പ്രതിരോധത്തിലൂം ബഹിരാകാശത്തിലൂം നിക്ഷേപിക്കാന്‍ ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. പ്രതിരോധ മേഖലയില്‍ നിക്ഷേപിക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപ മൂലധനം 74% മായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിരോധ ഉപകരണങ്ങളും പ്ലാറ്റ്ഫോമുകളും നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ രണ്ടു പ്രതിരോധ ഇടനാഴികള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ, വിദേശ നിക്ഷേപകര്‍ക്ക് നമ്മള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബഹിരാകാശ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് അംഗീകാരം നല്‍കി. വരിക, ഈ വളര്‍ന്നുവരുന്ന മേഖലകളിലെ ഒരുഭാഗമാകുക.
ധനകാര്യ ഇന്‍ഷ്വറന്‍സ് രംഗത്ത് നിക്ഷേപിക്കാന്‍ ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. ഇന്‍ഷ്വറന്‍സ് രംഗത്ത് നിക്ഷേപിക്കുന്നതിനുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49% ആയി ഉയര്‍ത്തി. ഇപ്പോള്‍ ഇന്‍ഷ്വറന്‍സ് ഇന്റര്‍മിഡിയറീസില്‍ 100% എഫ്.ഡി.ഐ അനുമതിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് വിപണി 12% ത്തിലധികം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. 2025 ഓടെ ഇത് 250 ബില്യണ്‍ ഡോളറായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ ആരോഗ്യം ഉറപ്പുനല്‍കുന്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത്, നമ്മുടെ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയായ പി.എം. ഫസല്‍ ബിമാ യോജന, സാമൂഹിക സുരക്ഷ അല്ലെങ്കില്‍ ജന്‍ സുരക്ഷാ പദ്ധതികള്‍ എന്നിവയുടെ വീജയത്തിലൂടെ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളെ അതിവേഗത്തില്‍ സ്വീകരിക്കുന്നതിനും സ്വന്തമാക്കുന്നതിനുമുള്ള ഒരു അടിത്തറയിട്ടിട്ടുണ്ട്. ആരോഗ്യം, കാര്‍ഷികം, വ്യാപാരം, ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കായി ഇനിയും ഉപയോഗിക്കാത്തതായ വലിയ അവസരങ്ങളുണ്ട്. ദീര്‍ഘകാലത്തേക്ക് ഉറപ്പുള്ള വരുമാനം സൃഷ്ടിക്കുന്നതില്‍ ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് മേഖല ഇപ്പോഴത്തെ മികച്ച അവസരങ്ങളില്‍ ഒന്നാണ്!
ഒരു കണസള്‍ട്ടന്‍സി ഫീസുമില്ലാതെ ഞാന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള ചില നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.
സുഹൃത്തുക്കളെ,
വിപണികള്‍ തുറന്നിരിക്കുമ്പോള്‍, അവസരങ്ങള്‍ ഉയര്‍ന്നതായിരിക്കുമ്പോള്‍ തെരഞ്ഞെടുക്കാനുള്ളവയും നിരവധി
ഉണ്ടാകുമ്പോള്‍ ശുഭപ്രതീക്ഷയ്ക്കും വളരെ പിന്നിലാകാന്‍ കഴിയുമോ! ഇന്ത്യ പ്രധാനപ്പെട്ട വ്യാപാര റേറ്റിംഗുകളിലൊക്കെ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ശുഭപ്രതീക്ഷ കാണാന്‍ കഴിയും. പ്രത്യേകിച്ചും ലോകബാങ്കിന്റെ വ്യാപാരം സുഗമമാക്കല്‍ റേറ്റിങ്ങില്‍.
ആത്മവിശ്വാസത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നിക്ഷേപം. ഓരോ വര്‍ഷവും നമുക്കു ലഭിക്കുന്ന എഫ്.ഡി.ഐ. റെക്കാര്‍ ഉയരത്തിലാണ്. ഓരോ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സവീശേഷമായ ഉയര്‍ച്ചയാണ് കാണുന്നതും. 2019-20ല്‍ ഇന്ത്യയിലെ എഫ്.ഡി.ഐയുടെ ഒഴുക്ക് 74 ബില്യണ്‍ ഡോളാര്‍ ആയിരുന്നു. അതിന് മുമ്പുള്ള വര്‍ഷത്തേതില്‍ നിന്ന് 20% വര്‍ദ്ധനയാണ് ഇത്. യു.എസില്‍ നിന്നുള്ള വാഗ്ദാനം ചെയ്ത (പ്ലഡ്ജ്ഡ് ഇന്‍വെസ്റ്റ്മെന്റ്സ്) നിക്ഷേപം ഇതിനകം തന്നെ ഈ വര്‍ഷം 40 ബില്യണ്‍ ഡോളര്‍ കഴിഞ്ഞു! ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മഹാമാരിക്കിടയിലും എന്താണ് സംഭവിച്ചതെന്നതും നോക്കൂ. കോവിഡിന്റെ ഇടയില്‍ 2020 ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഇന്ത്യ 20 ബില്യണ്‍ ഡോളറിലേറെ വിദേശ നിക്ഷേപം ആകര്‍ഷിച്ചുകഴിഞ്ഞു
എന്നാല്‍ ഇന്ത്യ മറ്റ് നിരവധി അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആഗോള സമ്പദ്ഘടനയ് വീണ്ടെടുക്കുന്നതിനു ശക്തിപകരാന്‍ അനിവാര്യമായതെല്ലാം നമുക്കുണ്ട്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ഉയര്‍ച്ച എന്നാല്‍: നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു രാജ്യത്തിനുള്ളിലെ വ്യാപാര അവസരങ്ങള്‍ ഉയരുന്നു, വര്‍ദ്ധിച്ച തുറന്നിടലിലൂടെ ആഗോള സംയോജനം ഉയരുന്നു, ബൃഹത്തായ വിപണികളുടെ ലഭ്യതയിലൂടെ നിങ്ങളുടെ മത്സരശേഷി ഉയര്‍ത്തുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. വൈദഗ്ധ്യമുള്ള മാനവവിഭശേഷിയുടെ ലഭ്യതയിലൂടെ നിങ്ങളുടെ നിക്ഷേപത്തിലുള്ള ലാഭം ഉയര്‍ത്തുക എന്നും ഇതിന് അര്‍ത്ഥമുണ്ട്.
സുഹൃത്തുക്കളെ,
ഈ വീക്ഷണങ്ങള്‍ക്ക് അമേരിക്കയെക്കാള്‍ മികച്ച പങ്കാളികള്‍ വളരെ കുറവേ ഉള്ളു. ഇന്ത്യയും അമേരിക്കയും പങ്കാളിത്ത മുല്യങ്ങളുള്ള രണ്ടു ഊര്‍ജ്ജസ്വലമായ ജനാധിപത്യങ്ങളാണ്. നമ്മള്‍ സ്വാഭാവിക പങ്കാളികളാണ്. മുന്‍കാലങ്ങളില്‍ ഇന്ത്യ-യു.എസ്. സൗഹൃദം വലിയ ഉയരങ്ങളില്‍ എത്തി. ഈ മഹാമാരിക്ക് ശേഷം ലോകത്തിന് വളരെ വേഗം തിരിച്ചുവരുന്നതിന് സഹായിക്കുന്നതിന് നമ്മുടെ പങ്കാളിത്തം വളരെ സുപ്രധാനമായ പങ്ക് വഹിക്കേണ്ട സമയമാണിപ്പോള്‍. ഒരു മേഖലയിലോ രാജ്യത്തോ നിക്ഷേപിക്കുന്നതിന് ഇറങ്ങുന്നതിനായി അമേരിക്കന്‍ നിക്ഷേപകര്‍ മികച്ച സമയം എപ്പോഴും നോക്കാറുണ്ട്. അവരോട്: ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഇതിനെക്കാള്‍ മികച്ച ഒരു സമയം ഇല്ല എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്!
ഇന്ത്യ-യു.എസ്. സാമ്പത്തിക പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഞാന്‍ യു.എസ്.ഐ.ബി.സി. നേതൃത്വത്തിന് ഒരിക്കല്‍ കൂടി നന്ദിപ്രകാശിപ്പിക്കുന്നു. യു.എസ്.ഐ.ബി.സി. കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കട്ടെ!
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ വളരട്ടെ!
നമസ്തേ!
നിങ്ങള്‍ക്ക് നന്ദി!
(Release ID: 1640554)
Visitor Counter : 316
Read this release in:
Telugu
,
Assamese
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada