ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതുപോലെ ദശലക്ഷത്തില്‍ പ്രതിദിനം 140ലേറെ പരിശോധന നടത്തുന്നത് 19 സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണപ്രദേശങ്ങള്‍

രാജ്യത്ത് നിലവില്‍ രോഗബാധിതരാകുന്നവരുടെ നിരക്ക് 8.07%

30 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്ക്

Posted On: 21 JUL 2020 7:38PM by PIB Thiruvananthpuram

 

''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' നയത്തിലൂടെ കോവിഡ് 19 നെ ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് രാജ്യം. കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകള്‍ വിവിധ നടപടികളിലൂടെ ഇത് നടപ്പാക്കുകയാണ്. സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണപ്രദേശങ്ങള്‍ പരിശോധനാ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഫലമായി ദേശീയതലത്തില്‍ പരിശോധനാ ശരാശരി ദശലക്ഷത്തില്‍ പ്രതിദിനം 180 ആയി ഉയര്‍ന്നു.

ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിരിക്കുന്നത് ഒരു രാജ്യത്ത് ദശലക്ഷം പേരില്‍ പ്രതിദിനം 140 പരിശോധന വീതം നടത്തണമെന്നാണ്. എന്നാല്‍, രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രതിദിനം 140 ലധികം പരിശോധനകള്‍ നടത്തുന്നുണ്ട്.

ഗോവയാണ് ഇക്കാര്യത്തില്‍ മുന്നില്‍. പ്രതിദിനം ദശലക്ഷത്തില്‍ 1333 പരിശോധനയാണ് ഗോവയില്‍ നടത്തുന്നത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റും ഐസിഎംആറും സംസ്ഥാനങ്ങള്‍ക്ക് / കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കൂട്ടായ പരിശ്രമങ്ങളിലൂടെ, ഇന്ത്യയില്‍ ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 10421 ആയി ഉയര്‍ന്നു.

കോവിഡ് 19 രോഗികളെ കാലേകൂട്ടി കണ്ടെത്തുന്നതിനും സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനും ഇത് സഹായിച്ചു. പരിശോധന വര്‍ധിക്കുമ്പോഴും രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. നിലവില്‍ 8.07 ശതമാനമാണ് സ്ഥിരീകരണനിരക്ക്. ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ സ്ഥിരീകരണനിരക്കുള്ള 30 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ രാജ്യത്തുണ്ട്. കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നടപടിക്രമങ്ങള്‍ ഫലവത്താകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***(Release ID: 1640335) Visitor Counter : 107