ആഭ്യന്തരകാര്യ മന്ത്രാലയം

മേഘാലയയിലെ പശ്ചിമ ഗാരോ ഹില്‍സിൽ പ്രളയത്തിലുണ്ടായ മരണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ അനുശോചനം രേഖപ്പെടുത്തി 

മേഘാലയ മുഖ്യമന്ത്രി ശ്രീ കോണ്‍റാഡ് സങ്മയുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി കേന്ദ്രഗവണ്‍മെന്റിന്റെ എല്ലാ സഹായവും ഉറപ്പുനല്‍കി

പ്രതിസന്ധിയുടെ ഈ വേളയില്‍ രാജ്യം മേഘാലയയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും ശ്രീ അമിത് ഷാ

प्रविष्टि तिथि: 21 JUL 2020 2:45PM by PIB Thiruvananthpuram

മേഘാലയയിലെ പശ്ചിമ ഗാരോ ഹില്‍സിൽ പ്രളയത്തിൽ നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. ''ഞാന്‍ മുഖ്യമന്ത്രി ശ്രീ കോണ്‍റാഡ് സങ്മയുമായി സംസാരിച്ചു, അദ്ദേഹത്തിന് കേന്ദ്രഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.''- ശ്രീ അമിത് ഷാ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. 

''ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം മേഘാലയയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു''വെന്നും ശ്രീ അമിത് ഷാ പറഞ്ഞു.

****


(रिलीज़ आईडी: 1640216) आगंतुक पटल : 198
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil