ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

Posted On: 20 JUL 2020 4:53PM by PIB Thiruvananthpuram


ഉപഭോക്തൃ സംരക്ഷണ നിയമം- 2019 ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമം ഉപഭോക്താക്കളെ ശാക്തീകരിക്കുകയും വിവിധ വിജ്ഞാപിത നിയമങ്ങളിലൂടെയും ഉപഭോക്തൃ സംരക്ഷണ കൗൺസിലുകൾ, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ, മധ്യസ്ഥത, ഉൽ‌പന്ന ബാധ്യത, മായം ചേർക്കലിനും വ്യാജ ഉൽ‌പന്നങ്ങൾ നിർമ്മിക്കുന്നത്തിനും  വിൽക്കുന്നതിനും  ഉള്ള ശിക്ഷ എന്നിവയിലൂടെയും  ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കും.ഉപഭോക്തൃ സംരക്ഷണ നിയമം 2019 നെ കുറിച്ച് വീഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ, കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി ശ്രീ രാം വിലാസ് പാസ്വാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപഭോക്തൃ അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുക, സുരക്ഷിതമല്ലാത്ത ചരക്കുകളും സേവനങ്ങളും മടക്കി വിളിക്കുക, നീതിയുക്തമല്ലാത്ത വ്യാപാര സമ്പ്രദായങ്ങൾ നിർത്തലാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക്  ശിക്ഷ നൽകുക എന്നിവ നടപ്പാക്കുന്നതിനായി   കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ.) സ്ഥാപിക്കുന്നത് ഈ നിയമത്തിൽ ഉൾപ്പെടുന്നു.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ  നീതിയുക്തമല്ലാത്ത വ്യാപാര രീതി തടയുന്നതിനുള്ള നിയമങ്ങളും ഈ നിയമത്തിന് കീഴിൽ വരുമെന്ന് ശ്രീ പാസ്വാൻ പറഞ്ഞു.

ഉപഭോക്തൃ കമ്മീഷനുകളിലെ ഉപഭോക്തൃ തർക്ക വിധി നിർണ്ണയ പ്രക്രിയ ലളിതമാക്കുന്നതിന് പുതിയ നിയമം അനുശാസിക്കുന്നതായി ശ്രീ പാസ്വാൻ അറിയിച്ചു. ഇതിൽ സംസ്ഥാന, ജില്ലാ കമ്മീഷനുകൾക്ക് സ്വന്തം വിധികൾ പുനഃപരിശോധിക്കാനുള്ള അധികാരവും വ്യവസ്ഥ ചെയ്യുന്നു. ഇലക്ട്രോണിക് പരാതികൾ നൽകാനും  ഉപഭോക്താവിനെ പ്രാപ്തനാക്കുന്ന വിധത്തിലാണ് പുതിയ നിയമം,കൊണ്ട്  വന്നിരിക്കുന്നത്.

പുതിയ നിയമത്തിൽ മധ്യസ്ഥതയ്ക്ക് പകരമുള്ള തർക്ക പരിഹാര സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉപഭോക്തൃ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന മദ്ധ്യസ്ഥതാ സെല്ലുകളിൽ ഇത് നടക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം. മധ്യസ്ഥതയിലൂടെയുള്ള  ഒത്തുതീർപ്പിനെതിരെ അപ്പീൽ നൽകാനാവില്ല.

ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചട്ടമനുസരിച്ച്,  5 ലക്ഷം രൂപ വരെയുള്ള  കേസുകൾ ഫയൽ ചെയ്യുന്നതിന് ഫീസൊന്നും ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉപദേശക സമിതിയായ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിക്ക് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി അധ്യക്ഷനായും കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ സഹ  മന്ത്രി വൈസ് ചെയർപേഴ്‌സണായും വിവിധ മേഖലകളിൽ നിന്നുള്ള 34 അംഗങ്ങളും അടങ്ങിയ സമിതി നേതൃത്വം നൽകുമെന്ന് ശ്രീ പാസ്വാൻ പറഞ്ഞു.

മൂന്നുവർഷത്തെ കാലാവധിയുള്ള കൗൺസിലിൽ രാജ്യത്തിൻറെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കു കിഴക്കന്‍ മേഖല എന്നീ പ്രദേശങ്ങളിലെ   സംസ്ഥാനങ്ങളിൽ നിന്ന് ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള  രണ്ട് മന്ത്രിമാരും ഉണ്ടായിരിക്കും.

ഉപഭോക്തൃ സംരക്ഷണ നിയമം- 2019   ന്റെ പ്രധാന സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇവിടെ ക്ലിക്കുചെയ്യുക

Click here for presentation on salient features of CPA 2019 

 

*** 


(Release ID: 1640005) Visitor Counter : 15253