രാസവസ്തു, രാസവളം മന്ത്രാലയം

രാജ്യത്തുടനീളം വളത്തിന്റെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ ഡി. വി. സദാനന്ദ ഗൗഡ

Posted On: 20 JUL 2020 4:19PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 20, 2020


ഇപ്പോൾ പുരോഗമിക്കുന്ന ഖാരിഫ് കാലത്തെ കാർഷിക പ്രവർത്തനങ്ങൾ മൂലം രാജ്യത്ത് വളത്തിന്റെ ആവശ്യകതയിൽ വലിയ വർധനയുണ്ടായതായി കേന്ദ്ര രാസവസ്തു-വളം വകുപ്പ് മന്ത്രി ശ്രീ ഡി. വി. സദാനന്ദ ഗൗഡ. ഈ ആവശ്യം നിറവേറ്റുന്നതിനായി വള ഉൽപാദകരോടും സംസ്ഥാന ഭരണകൂടങ്ങളോടും ചേർന്നുള്ള പ്രവർത്തനമാണ് കേന്ദ്രസർക്കാർ കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. ഇതിനുപുറമേ, ആവശ്യത്തിനനുസരിച്ചുള്ള വിതരണം വർധിപ്പിക്കാൻ ഇറക്കുമതികൾ തമ്മിലുള്ള കാലയളവ് കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിലവിൽ രാജ്യത്ത് ആവശ്യത്തിന് വളം ഉണ്ടെന്നും സംസ്ഥാന ഭരണകൂടങ്ങൾ ആവശ്യത്തിന് സംഭരിച്ചിട്ടുണ്ടെന്നും ശ്രി ഗൗഡ വ്യക്തമാക്കി. എങ്കിലും, ഇപ്പോൾ പുരോഗമിക്കുന്ന കാർഷിക പ്രവർത്തനങ്ങൾ മൂലം വളത്തിന്റെ ആവശ്യകതയിൽ എന്തെങ്കിലും അധിക വർദ്ധന ഉണ്ടായാൽ അത് പരിഹരിക്കാൻ ആവശ്യമായ വിതരണം ഉറപ്പാക്കും. കർഷകർക്ക് യുറിയ സമയബന്ധിതമായി ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി.


തെലങ്കാനയിലെ യൂറിയ ആവശ്യകത ചൂണ്ടിക്കാട്ടി, തെലങ്കാന കൃഷി മന്ത്രി ശ്രീ സിംഗിറെഡ്ഢി നിരഞ്ജൻ റെഡ്ഢി ഇന്ന് ശ്രീ ഗൗഡയെ സന്ദർശിച്ചിരുന്നു.



(Release ID: 1639943) Visitor Counter : 200