ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് 7 ലക്ഷത്തിലധികം പേർ കോവിഡ് മുക്‌തരായി
Posted On:
20 JUL 2020 2:44PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 20, 2020
രാജ്യത്തെ കോവിഡ് മരണനിരക്കിൽ സ്ഥിരമായ കുറവ് രേഖപ്പെടുത്തുകയാണ്. ഇന്ന് ഇത് 2.46 ശതമാനമായി കുറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
കോവിഡ് 19 നെ ചെറുക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിവിധ നടപടികളിലൂടെ കേന്ദ്രം പിന്തുണ നൽകി വരുന്നു. അത്തരമൊരു നീക്കമാണ് ന്യൂഡൽഹിയിലെ എയിംസിന്റെ ഇ-ഐ.സി.യു. പ്രോഗ്രാം. മരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് എയിംസ് 11 സംസ്ഥാനങ്ങളിലെ 43 വൻകിട ആശുപത്രികളെ വിദഗ്ധരുടെ അനുഭവങ്ങളിലൂടെയും സാങ്കേതിക ഉപദേശങ്ങളിലൂടെയും ഐ.സി.യു. രോഗികളുടെ രോഗനിയന്ത്രണത്തിനായും ക്ലിനിക്കൽ മാനേജ്മെന്റിനായും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇതുവരെ 7 ലക്ഷത്തിലധികം പേർ കോവിഡ് മുക്തരായി. ഇപ്പോൾ ചികിത്സയിൽ ഉള്ളവരും രോഗം ഭേദമാക്കപ്പെട്ടവരും (7,00,086) തമ്മിലുള്ള വ്യത്യാസം 3,09,627 ആയി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,664 പേർ കോവിഡ് 19 ൽ നിന്ന് മുക്‌തരായി. ഇപ്പോൾ രോഗമുക്‌തി നിരക്ക് 62.62% ആണ്. 3,90,459 സജീവ കേസുകളിൽ ആശുപത്രികളിലും വീട്ടു നിരീക്ഷണത്തിലും ചികിൽസ നൽകുന്നു.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് 19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
(Release ID: 1639938)
Visitor Counter : 272
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu