ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍ : രാജ്യത്തെ മരണനിരക്ക് ആദ്യമായി 2.5 ശതമാനത്തില്‍ താഴെയായി

Posted On: 19 JUL 2020 1:40PM by PIB Thiruvananthpuram

 

 

29 സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവ്

 

കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാനങ്ങളിലെ /കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കി രാജ്യത്തെ മരണനിരക്ക് 2.5 ശതമാനത്തില്‍ താഴെ എത്തിക്കാൻ സാധിച്ചു. ഫലപ്രദമായ നിയന്ത്രണം, വ്യാപക പരിശോധന, ചികിത്സാ മാനദണ്ഡങ്ങള്‍ എന്നിവയുടെ കൃത്യമായ സമീപനത്തിലൂടെയാണ് മരണനിരക്കു ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞത്. നിലവില്‍ മരണനിരക്ക് കുറഞ്ഞ് 2.49 ശതമാനത്തിലെത്തി. ലോകത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

 

 

കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സംസ്ഥാനങ്ങളിലെ / കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകള്‍ പൊതു-സ്വകാര്യ മേഖലകളള്‍ സംയോജിപ്പിച്ച് പരിശോധനയും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചു. വയോജനങ്ങള്‍, ഗര്‍ഭിണികള്‍, മറ്റുരോഗങ്ങളുള്ളവര്‍ തുടങ്ങിയ രോഗപ്രതിരോധശേഷി കുറഞ്ഞവരെ കണ്ടെത്തുന്നതിനായി പല സംസ്ഥാനങ്ങളും ജനസംഖ്യാ സര്‍വേ നടത്തി. രോഗം പിടിപെടാന്‍ സാധ്യതയുള്ളവരെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ രോഗം നേരത്തെ തിരിച്ചറിയാനും സമയബന്ധിതമായ ചികിത്സ നല്‍കാനും മരണനിരക്കു കുറയ്ക്കാനും സഹായിക്കുന്നു. താഴേത്തട്ടില്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരായ ആശമാര്‍, എഎന്‍എമ്മുമാര്‍ എന്നിവര്‍ കുടിയേറ്റക്കാരുമായി ഇടപഴകി അവരില്‍ അവബോധം വര്‍ധിപ്പിച്ചു. അതിന്റെ ഫലമായി, രാജ്യത്തെ 29 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ മരണനിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ താഴെയായി. 5 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ മരണനിരക്ക് പൂജ്യമാണ്. 14 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് മരണനിരക്ക്. രാജ്യത്തെ പൊതുജനാരോഗ്യസംവിധാനത്തിന്റെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളെയാണ് ഇതു സൂചിപ്പിക്കുന്നത്.

 

സംസ്ഥാനം/കേന്ദ്രഭരണപ്രദേശം, മരണനിരക്ക് (ശതമാനത്തില്‍) എന്ന ക്രമത്തില്‍

 

മണിപ്പുര്‍ 0.00

നാഗാലാന്‍ഡ് 0.00

സിക്കിം 0.00

മിസോറം 0.00

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 0.00

ലഡാക്ക് (UT) 0.09

ത്രിപുര 0.19

അസം 0.23

ദാദ്ര - നാഗര്‍ ഹാവേലി ആന്‍ഡ് ദാമന്‍-ദിയു 0.33

കേരളം 0.34

ഛത്തീസ്ഗഢ് 0.46

അരുണാചല്‍ പ്രദേശ് 0.46

മേഘാലയ 0.48

ഒഡിഷ 0.51

ഗോവ 0.60

ഹിമാചല്‍ പ്രദേശ്  0.75

ബിഹാര്‍ 0.83

ഝാര്‍ഖണ്ഡ് 0.86

തെലങ്കാന 0.93

ഉത്തരാഖണ്ഡ് 1.22

ആന്ധ്രാപ്രദേശ് 1.31

ഹരിയാന 1.35

തമിഴ്‌നാട് 1.45

പുതുച്ചേരി 1.48

ചണ്ഡീഗഢ് 1.71

ജമ്മു കശ്മീര്‍ (UT) 1.79

രാജസ്ഥാന്‍ 1.94

കര്‍ണാടക 2.08

ഉത്തര്‍ പ്രദേശ് 2.36

 

 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA 

 

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

 

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: 

https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.(Release ID: 1639765) Visitor Counter : 34