ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

തെരുവോര കച്ചവടക്കാർക്ക് ഉള്ള മൈക്രോ ക്രെഡിറ്റ് സംവിധാനം - പി എം സ്വനിധി അവർക്ക് നേരിട്ട് എത്തിക്കുന്നതിനായി ഉള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

Posted On: 17 JUL 2020 5:36PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 17, 2020

തെരുവോര കച്ചവടക്കാർക്ക് ഉള്ള പ്രധാനമന്ത്രി സ്ട്രീറ്റ് വേണ്ടേഴ്സ് ആത്മനിർഭർ നിധി - പിഎം സ്വനിധി പദ്ധതിയുമായി ബന്ധപ്പെട്ട് മൊബൈൽ ആപ്ലിക്കേഷൻ ഇന്ന് ഡൽഹിയിൽ കേന്ദ്ര ഭവന, നഗര കാര്യ സെക്രട്ടറി ശ്രീ ദുർഗ ശങ്കർ മിശ്ര ഉദ്ഘാടനം ചെയ്തു. തെരുവോര കച്ചവടക്കാർക്ക് ധനസഹായം ഉറപ്പാക്കുന്ന പദ്ധതി ആണിത്. വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും (LI) അവരുടെ ഫീൽഡ്-തല പ്രവർത്തകർക്കും, വായ്പ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഈ മൊബൈൽ അപ്ലിക്കേഷൻ അവസരമൊരുക്കുന്നു. ഉപഭോക്തൃ സൗഹൃദമായ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണിത്. വീഡിയോ കോൺഫ്രൻസ് വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പദ്ധതിയുടെ പൂർണ സേവനം തെരുവോര കച്ചവടക്കാർക്ക് ലഭിക്കുന്നതിന് അവരുമായി കൂടുതൽ ബന്ധമുള്ള ധനകാര്യസ്ഥാപനങ്ങളിലെ പ്രവർത്തകരെ ഈ മൊബൈൽ ആപ്ലിക്കേഷൻ സഹായിക്കുന്നു. കൂടാതെ മൈക്രോക്രെഡിറ്റ് സൗകര്യങ്ങൾ കടലാസ്- രഹിത, ഡിജിറ്റൽ മാധ്യമം വഴി സാധ്യമാക്കുകയും ചെയ്യും.

ഇതോടനുബന്ധിച്ചുള്ള വെബ്‌പോർട്ടൽ 2020 ജൂൺ 29ന് മന്ത്രാലയം ആരംഭിച്ചിരുന്നു. ജൂലൈ 2 നാണ് തെരുവു കച്ചവടക്കാർക്ക് പിഎം സ്വനിധി വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഒരു ലക്ഷത്തി അമ്പതിനായിരം തെരുവോര കച്ചവടക്കാർ ഇതിനോടകം പ്രവർത്തന മൂലധന വായ്പയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 48,000 വായ്പകൾ അനുവദിച്ചു കഴിഞ്ഞു.


(Release ID: 1639426) Visitor Counter : 252