സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

കയർ–കയർ ഉൽ‌പന്ന കയറ്റുമതിയിൽ ഇന്ത്യക്ക്‌  സർവകാല റെക്കോർഡ്

Posted On: 15 JUL 2020 3:25PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 15, 2020


2019-20 വർഷത്തിൽ  ഇന്ത്യയിൽ നിന്നുള്ള  കയർ–കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി  2757.90 കോടി രൂപയുടേതാണ്‌. അത്‌ എക്കാലത്തെയും ഉയർന്ന റെക്കോർഡ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്.

2018-19 ൽ  ഇത് 2728.04 കോടി രൂപയുടേതായിരുന്നു. 2019-20 വർഷത്തിൽ 9,88,996 മെട്രിക് ടൺ കയർ–-കയർ ഉൽ‌പന്നങ്ങൾ ആണ്  രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത് . കഴിഞ്ഞ വർഷം 9,64,046 മെട്രിക് ടണ്ണാണ്‌ കയറ്റുമതി ചെയ്തത്‌.  ആഭ്യന്തര വിപണിയിലും കയർ–-കയർ ഉൽപ്പന്നങ്ങളുടെ വർധിച്ച ആവശ്യകതയാണ്‌ പ്രകടമാവുന്നത്‌.

ഇന്ത്യയിലെ വിവിധ  തുറമുഖങ്ങളിലൂടെയാണ്  കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് . 99 ശതമാനവും നടത്തുന്നത്‌ തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖങ്ങൾ വഴിയാണ്‌.
 


(Release ID: 1638848) Visitor Counter : 175