വിദ്യാഭ്യാസ മന്ത്രാലയം

ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രഗ്യത (PRAGYATA )മാർഗ നിർദേശങ്ങൾ കേന്ദ്ര മാനവവിഭവശേഷി  വികസന മന്ത്രി പ്രകാശനം ചെയ്തു

Posted On: 14 JUL 2020 4:50PM by PIB Thiruvananthpuram




ന്യൂഡൽഹി , ജൂലൈ 14, 2020

ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രഗ്യത (PRAGYATA )മാർഗ നിർദേശങ്ങൾ കേന്ദ്ര മാനവവിഭവ ശേഷി  വികസന മന്ത്രി  ശ്രീ രമേശ് പൊക്രിയാൽ നിഷാങ്ക് ഓൺലൈനിലൂടെ ന്യൂഡൽഹിയിൽപ്രകാശനം ചെയ്തു. മന്ത്രാലയത്തിന്റെ  ചുമതലയുള്ള സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെയും  ചടങ്ങിൽ സന്നിഹിതനായിരുന്നു


 രാജ്യത്തെ 240 ദശലക്ഷം കുട്ടികളെ കൊവിഡ്19 മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾ  ബാധിച്ചതായി ശ്രീ നിഷാങ്ക് അഭിപ്രായപ്പെട്ടു. മഹാമാരി ഉയർത്തിയ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് രാജ്യത്തെ വിദ്യാലയങ്ങളുടെ ഭാഗത്തുനിന്ന് നടപടികൾ ആവശ്യമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ പിന്തുടർന്നിരുന്ന അധ്യാപന- പഠനരീതികൾ, ഉടച്ചു വാർക്കുന്നതിനൊപ്പം, വീടുകളിലും വിദ്യാലയങ്ങളിലും ഇരുന്നു കൊണ്ട് തന്നെ  അധ്യയനം  സാധ്യമാക്കുന്ന ഗുണമേന്മയുള്ള ഒരു വിദ്യാഭ്യാസരീതി അവതരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



 രാജ്യത്തെ ഡിജിറ്റൽ / ഓൺലൈൻ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള PRAGYATA മാർഗ്ഗനിർദ്ദേശങ്ങൾ ഗുണമേന്മ ഉറപ്പാക്കി കൊണ്ടുള്ള ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗരേഖ തുറന്നു നൽകിയതായും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

 സ്കൂൾ അധികാരികൾ,  അധ്യാപകർ,  അധ്യാപക പരിശീലനം നൽകുന്നവർ,  മാതാപിതാക്കൾ,  വിദ്യാർഥികൾ തുടങ്ങി ഒട്ടനവധി പേർക്ക് ഈ മാർഗനിർദേശങ്ങൾ ഉപകാരപ്രദമാകും എന്നും മന്ത്രി വ്യക്തമാക്കി

 ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായവരും , ഭാഗികമായോ പൂർണമായോ ലഭ്യമല്ലാത്തവരുമായ രാജ്യത്തെ എല്ലാ പഠിതാക്കൾക്കും NCERT യുടെ ആൾട്ടർനേറ്റീവ് അക്കാദമിക കലണ്ടർ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് ആക്കാൻ  പുതിയ മാർഗ നിർദേശത്തിൽ പറയുന്നു


 താഴെപ്പറയുന്ന മേഖലകളിലെ നിർദേശങ്ങളാണ്  പ്രധാനമായും PRGYATA, മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നത്


# ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവയുടെ സമയദൈർഘ്യം, പ്രദർശന സമയം, സമഗ്രത, ഓൺലൈൻ - ഓഫ്‌ലൈൻ പ്രവർത്തനങ്ങളുടെ സന്തുലനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ


# ഡിജിറ്റൽ വിദ്യാഭ്യാസ കാലഘട്ടത്തിലെ  ശാരീരിക - മാനസിക ആരോഗ്യവും സ്വാസ്ഥ്യവും


# സൈബർ സുരക്ഷയും ധാർമികപരമായ ശീലങ്ങളും



 നിർദ്ദേശിക്കപ്പെടുന്ന പ്രദർശന സമയം


 ക്ലാസ് - നിർദ്ദേശം


 പ്രീപ്രൈമറി  - 30 മിനിറ്റിൽ താഴെ



 ഒന്നു മുതൽ 12 വരെ -  http://ncert.nic.in/aac.html ൽ ലഭ്യമായ NCERT യുടെ   അക്കാദമിക് കലണ്ടർ പിന്തുടരുകയോ തിരഞ്ഞെടുക്കുകയോ  ചെയ്യുക


 ഒന്നു മുതൽ എട്ടു വരെ - ഓൺലൈൻ അധ്യയനം  രണ്ടു സെഷനുകളിൽ കൂടാൻ പാടില്ല. ഈ ഓരോ സെഷനും 30 മുതൽ 45 മിനിട്ടുകൾക്ക്   ഇടയിൽ മാത്രം ദൈർഘ്യമുള്ളത്  ആയിരിക്കണം



 9 മുതൽ 12 വരെയുള്ള ക്ലാസുകൾ  -   അധ്യയനം നാലു സെഷനിൽ കൂടാൻ പാടില്ല.
ഈ ഓരോ സെഷനും 30 മുതൽ 45 മിനിട്ടുകൾക്ക്   ഇടയിൽ മാത്രം ദൈർഘ്യമുള്ളത്  ആയിരിക്കണം




 ദീക്ഷ (DIKSHA), സ്വയംപ്രഭ,SWAYAM MOOCS, റേഡിയോ വാഹിനി, ശിക്ഷാ വാണി, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കായുള്ള പ്രത്യേക ഭാഗങ്ങൾ, ITPAL തുടങ്ങിയ  എല്ലാ ശ്രമങ്ങളെയും ഒരുമിപ്പിക്കേണ്ടതുണ്ടെന്നും മാർഗനിർദേശത്തിൽ പറയുന്നു


 മാർഗ്ഗ നിർദ്ദേശങ്ങൾ ക്കായി താഴെപ്പറയുന്ന ലിങ്ക് സന്ദർശിക്കുക

https://mhrd.gov.in/sites/upload_files/mhrd/files/upload_document/pragyata-guidelines.pd



(Release ID: 1638564) Visitor Counter : 286