ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്: അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി; നിലവിലെ രോഗികളേക്കാള്‍ രോഗം ഭേദമായവരിൽ 2.31 ലക്ഷത്തിന്റെ വര്‍ധന
Posted On:
11 JUL 2020 4:37PM by PIB Thiruvananthpuram
രോഗമുക്തി നിരക്ക് 63 ശതമാനത്തോട് അടുക്കുന്നു
ന്യൂ ഡല്‍ഹി, ജൂലൈ 11, 2020
രാജ്യത്ത് കോവിഡ് 19 പ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത് ഏകോപനത്തോടെയുള്ളതും കൃത്യതയുമാര്‍ന്ന നടപടികള്‍. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടിയും രോഗനിരീക്ഷണം-നിര്‍ണയം, ഫലപ്രദമായ ക്ലിനിക്കല്‍ മാനേജുമെന്റ് എന്നിവയിലൂടെ കൂടുതല്‍ പേരെ രോഗമുക്തരാക്കാന്‍ കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം ഇന്ന് അഞ്ച് ലക്ഷം കവിഞ്ഞു. 5,15,385 കോവിഡ് -19 രോഗികള്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ 2,31,978 പേര്‍ക്കാണ് അധികമായി രോഗമുക്തി നേടാനായത്.
ഇതോടെ രാജ്യത്തെ രോഗ മുക്തി നിരക്ക് 62.78% ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,870 രോഗികളാണ് സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
രാജ്യത്ത് നിലവില്‍ 2,83,407 കോവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്. അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും രോഗലക്ഷണങ്ങളുള്ളവര്‍ക്ക് വീടുകളിലോ നിരീക്ഷണ കേന്ദ്രങ്ങളിലോ ചികില്‍സ നല്‍കി വരുന്നുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആര്‍.ടി. പി.സി.ആര്‍ പരിശോധനക്ക് പുറമെ റാപ്പിഡ് ആന്റിജന്‍ പരിശോധന കൂടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധപ്പിക്കുന്നതിന് സഹായകമായി. രാജ്യത്തെ 1180 ലാബുകളിലൂടെ ഇതുവരെ 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചു. ഇതു റെക്കോര്‍ഡാണ്. പൊതുമേഖലയിലെ കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 841 ലാബുകളായും സ്വകാര്യലാബുകളുടെ എണ്ണവും 339 ആയും വര്‍ധിപ്പിച്ചു. പ്രതിദിന പരിശോധനയിലും വര്‍ധനയുണ്ട്. 2,82,511 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. രാജ്യത്ത് ദശലക്ഷപരിശോധന നിരക്ക് 8193 ആണ്.
റിയല്‍ ടൈം ആര്‍.ടി പി.സി.ആര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 620 (സര്‍ക്കാര്‍: 386 + സ്വകാര്യമേഖല: 234)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 463 (സര്‍ക്കാര്‍: 420 + സ്വകാര്യം: 43)
സി.ബി.എന്‍.എ.എ.ടി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 97 (സര്‍ക്കാര്‍: 35 + സ്വകാര്യം: 62)
കോവിഡ് 19 നെ കുറിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എന്നിവയെക്കുറിച്ചുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/, @MoHFW_INDIA എന്നിവ സന്ദര്‍ശിക്കുക.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technquery.covid19[at]gov[dot]in എന്ന വിലാസത്തിലും മറ്റ് സംശയങ്ങള്‍ക്ക് ncov2019[at]gov[dot]in ലും @CovidIndiaSeva ലും ഇമെയില്‍ ചെയ്യാവുന്നതാണ്.
കോവിഡ് 19 നെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാൻ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +91-11-23978046 ലും അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ)എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്.
(Release ID: 1638017)
Visitor Counter : 214
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu