ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് മരണനിരക്ക് കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി,സംസ്ഥാനങ്ങളിലെ ഡോക്ടർമാർക്കായി കോവിഡ് നിയന്ത്രണ നടപടികളിൽ ടെലി-കൺസൾട്ടേഷൻ ഗൈഡൻസ് സൗകര്യം ലഭ്യമാക്കി AIIMS ഡൽഹി

Posted On: 08 JUL 2020 1:59PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ജൂലൈ 08, 2020

സംസ്ഥാന ആശുപത്രികളിലെ ICU കൾ നിയന്ത്രിക്കുന്ന ഡോക്ടർമാർക്ക് വിദഗ്ധ മാർഗനിർദേശങ്ങളും, പിന്തുണയും നൽകുന്നതിനായി ന്യൂഡൽഹി AIIMS ലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ചുമതലപ്പെടുത്തി കേന്ദ്ര ആരോഗ്യകുടുംബക്ഷേമമന്ത്രാലയം

സംസ്ഥാനങ്ങൾക്ക് കീഴിലെ വിവിധ ആശുപത്രികളിലെ ICU കളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ,ചികിത്സാസംബന്ധിയായ പ്രവർത്തനങ്ങൾ എന്നിവ നൽകുന്നത് സംബന്ധിച്ച്, സംഘം ടെലി/വീഡിയോ കൺസൾട്ടേഷനിലൂടെ  മാർഗനിർദേശം നൽകും.സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കോവിഡ് രോഗികളുടെ പാലനം അടക്കമുള്ള വിഷയങ്ങളിൽ സംഘം പിൻതുണ നൽകുന്നത് .സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർക്ക് സമയബന്ധിതമായി,വിദഗ്ദ്ധ മാർഗനിർദേശങ്ങൾ നൽകുന്ന ഈ സേവനം,ആഴ്ചയിൽ രണ്ടുതവണ,ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ലഭ്യമാക്കും.

ഇതിന്റെ ആദ്യ സെഷന് ഇന്ന് വൈകിട്ട് 4.30 നു തുടക്കമായി.പത്തു ആശുപത്രികളെയാണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

500 നും 1000 നും ഇടയിൽ കിടക്കകൾ ഉള്ള, രാജ്യത്തെ 61 ആശുപത്രികളിലേക്ക് കൂടി ഈ സേവനം വ്യാപിപ്പിക്കും.ഈ മാസം 31 വരെയുള്ള ടെലി കൺസൾട്ടേഷനുകളുടെ സമയക്രമം തയ്യാറക്കിക്കഴിഞ്ഞു.

കേരള,തമിഴ്നാട്,കർണാടകം,ഗുജറാത്ത്,മഹാരാഷ്ട്ര   ഉൾപ്പെടെ രാജ്യത്തെ 17 സംസ്ഥാനങ്ങൾക്ക് ഈ സേവനം ലഭ്യമാക്കും.ഓരോ  ആശുപത്രിയിലും ICU രോഗികളെ ചികില്സിക്കുന്ന രണ്ട് ഡോക്ടർമാർ,അതാത് സംസ്ഥാനത്തെ  ആരോഗ്യസേവന വിഭാഗം ഡയറക്ടർ ജനറൽ (DGHS) എന്നിവരാണ് വീഡിയോ കൺസൾട്ടേഷനിൽ പങ്കെടുക്കുക.



(Release ID: 1637232) Visitor Counter : 179