PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 07 JUL 2020 6:24PM by PIB Thiruvananthpuram

തീയതി: 07.07.2020

 

 

 

•    പത്തുലക്ഷം പേരില് ഏറ്റവും കുറച്ചു കോവിഡ് 19 രോഗികള് റിപ്പോര്ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന ; പത്തുലക്ഷം പേരില് മരണനിരക്കും കുറവ് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന.
•    രോഗമുക്തരുടെ എണ്ണം 4.4 ലക്ഷത്തോടടുക്കുന്നു; രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളതിനേക്കാള് 1.8 ലക്ഷത്തിലേറെ . രോഗമുക്തി നിരക്ക് 61 ശതമാനം പിന്നിട്ടു
•    നിലവില് 2,59,557 പേരാണ് രാജ്യത്ത് കോവിഡ്-19 ചികിത്സയിലുള്ളത്.
•        സർവകലാശാലകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവസാന വർഷ പരീക്ഷകൾ നടത്താൻ  അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
•    പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പുറത്തിറക്കി

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ. പത്തുലക്ഷം പേരില് ഏറ്റവും കുറച്ചു കോവിഡ് 19 രോഗികള് റിപ്പോര്ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന .രോഗമുക്തരുടെ എണ്ണം 4.4 ലക്ഷത്തോടടുക്കുന്നു; രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളതിനേക്കാള് 1.8 ലക്ഷത്തിലേറെ . രോഗമുക്തി നിരക്ക് 61 ശതമാനം പിന്നിട്ടു.

 

.പത്തുലക്ഷം പേരില്‍ ഏറ്റവും കുറച്ചു കോവിഡ് 19 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന.

 

 

 

 2020 ജൂലൈ ആറിനു പുറത്തിറക്കിയ ഡബ്ലു.എച്ച്.ഒ സിറ്റുവേഷന്‍ റിപ്പോര്‍ട്ടു പ്രകാരമാണ് ഈ കണക്ക്. പത്തുലക്ഷത്തില്‍ 505.37 ആണ് ഇന്ത്യയില്‍ രോഗബാധിതരുടെ നിരക്ക്. ആഗോളതലത്തില്‍ ഇത് 1453.25 ആണ്.ചിലിയില്‍ പത്തുലക്ഷത്തില്‍ 15,459.8, പെറുവില്‍ 9070.8, അമേരിക്കയില്‍ 8560.5, ബ്രസീലില്‍ 7419.1, സ്പെയിനില്‍ 5358.7 എന്നിങ്ങനെയാണ് രോഗബാധിതരുടെ നിരക്ക്.

 

 

 

 

 

പത്തുലക്ഷം പേരില്‍ മരണനിരക്കും കുറവ് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 14.27 ആണ് ഇന്ത്യയില്‍ പത്തുലക്ഷം പേരിലെ മരണനിരക്ക്. ആഗോളതലത്തില്‍ ഇത് നാലിരട്ടി പിന്നിട്ട് 68.29 ആണ്.ബ്രിട്ടനില്‍ 651.4, സ്പെയിനില്‍ 607.1, ഇറ്റലിയില്‍ 576.6, ഫ്രാന്‍സില്‍ 456.7, യുഎസില്‍ 391.0 എന്നിങ്ങനെയാണ് പത്തുലക്ഷം പേരിലെ മരണനിരക്ക്.ആശുപത്രി സൗകര്യങ്ങള്‍ കൃത്യമായും ഫലപ്രദമായും ഉപയോഗപ്പെടുത്തിയാണ് ഇന്ത്യ കോവിഡ് 19 നെ നേരിടുന്നത്.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636985

 

സർവകലാശാലകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവസാന വർഷ പരീക്ഷകൾ നടത്താൻ  അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1636867

 

 

 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പുറത്തിറക്കി

 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാന്ക് ഇന്നലെ ന്യൂഡൽഹിയിൽ വിർച്ച്വൽ ആയി പുറത്തിറക്കി.

 

കോവിഡിന്റെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി നിർദേശങ്ങൾ സമർപ്പിക്കാനായി ഒരു വിദഗ്ധ സമിതിക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ഏപ്രിലിൽ രൂപം നൽകിയിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, പരീക്ഷകൾ, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഏപ്രിൽ 29നു UGC പുറത്തിറക്കുകയും ചെയ്തു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636986

 

സ്വീഡനിലെ ആരോഗ്യ  മന്ത്രിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ് വർധൻ ഉഭയകക്ഷി ആരോഗ്യ സഹകരണം സംബന്ധിച്ച ചർച്ച നടത്തി

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637000

 

 

ഗംഗ പുനരുജ്ജീവനത്തിന് ലോക ബാങ്കിന്റെ 400 ദശലക്ഷം ഡോളര്സഹായം

 

ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗേ പദ്ധതിക്ക് പിന്തുണ നല്കുന്നതിന് ലോക ബാങ്കും കേന്ദ്ര ഗവണ്മെന്റും വായ്പാ കരാറില്ഒപ്പു വച്ചു. നദിയിലെ മലിനീകരണം തടയുന്നതിനും 500 ദശലക്ഷം ജനങ്ങള്ആശ്രയിക്കുന്ന നദീതടത്തിന്റെ  പരിപാലനം ശക്തമാക്കുന്നതിനും രണ്ടാമത് ദേശീയ ഗംഗാ നദീതട പദ്ധതി സഹായകമാകും.381 ദശലക്ഷം ഡോളര്വായ്പയും 19 ദശലക്ഷം ഡോളര്വരെയുള്ള ഈടും അടങ്ങുന്നതാണ് 400 ദശലക്ഷം ഡോളറിന്റെ സഹായം. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്സെക്രട്ടറി ശ്രീ സമീര്കുമാര്ഖരേയും ലോക ബാങ്കിന്റെ ആക്ടിങ്ങ് കണ്ട്രി ഡയറക്ടര്‍(ഇന്ത്യ) ഖൈ്വസര്‍  ഖാനും ചേര്ന്ന് വായ്പ കരാറില്ഒപ്പു വച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1637010

 

 

നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡും ICAR-നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ്സ്സും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പു വച്ചു 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1636964

 

 

ഉത്തർ പ്രദേശിൽ കോവിഡിനെതിരെ പൊരുതാൻ  ഗവർമെന്റ് BSIP യുമായി കൈകോർക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1636948

 

 

പതിനഞ്ചാമത് ധനകാര്യ കമ്മീഷൻ  ലോക ബാങ്ക്, കമ്മീഷന്റെ ആരോഗ്യ മേഖലയിലെ ഉന്നത തല സംഘം എന്നിവയുടെ പ്രതിനിധികളുമായി  കൂടിക്കാഴ്ച നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637002

 

 

ലൈറ്റ് ഹൗസുകൾ ‌  കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര അവസരങ്ങള്വികസിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി ശ്രീ. മന്സുഖ് മാണ്ഡവ്യ

 

രാജ്യമെമ്പാടുമുള്ള ഏകദേശം 194  ലൈറ്റ് ഹൗസുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ. മന്സുഖ് മാണ്ഡവ്യ പറഞ്ഞു. പ്രധാന ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാകേന്ദ്രങ്ങളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്ചര്ച്ച ചെയ്യാന്അദ്ദേഹം ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്ത്തു. പ്രദേശത്ത് വിനോദസഞ്ചാര സാധ്യത വര്ധിക്കുന്നതിനൊപ്പം  ലൈറ്റ് ഹൗസുകളുടെ  മഹത്തായ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള അവസരരവും ഇതുനല്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636984

 

FACTCHECK

 

 

 



(Release ID: 1637031) Visitor Counter : 136