ആയുഷ്‌

നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡും ഐസിഎആര്‍-നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്‌സസും ധാരണാപത്രം ഒപ്പുവെച്ചു


സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷിതമായും കുറഞ്ഞ ചെലവിലും ജെംപ്ലാസം സൂക്ഷിക്കാന്‍ മന്ത്രാലയതല സഹകരണം

Posted On: 07 JUL 2020 2:43PM by PIB Thiruvananthpuram

 

സാമൂഹ്യ - സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി വരും തലമുറക്കായി ഔഷധഗുണമുള്ള സസ്യങ്ങളുടെ ജെംപ്ലാസം ചെലവുകുറഞ്ഞ രീതിയിലും സുരക്ഷിതമായും സൂക്ഷിക്കാന്‍ ധാരണയായി. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡും (എന്‍.എം.പി.ബി) കാര്‍ഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐസിഎആര്‍-നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്‌സസും (എന്‍ബിപിജിആര്‍) ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.

. നാഷണല്‍ ജീന്‍ ബാങ്കിലോ പ്രാദേശിക കേന്ദ്രങ്ങളിലോ ഐസിഎആര്‍-എന്‍ബിപിജിആറിന്റെ പ്രത്യേക ഇടങ്ങളിലാകും ഈ ജെംപ്ലാസങ്ങള്‍ സംരക്ഷിക്കുക. ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഔഷധസസ്യവിഭവങ്ങള്‍ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുകയും, സസ്യ ജനിതക വിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി ജൈവവൈവിധ്യ സംരക്ഷണത്തിന് കരുത്തേകുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

****

 



(Release ID: 1637028) Visitor Counter : 154