കൃഷി മന്ത്രാലയം

അടുത്ത കാലത്തുണ്ടായ കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക്‌ ഉൽ‌പന്നങ്ങളുടെ തടസ്സരഹിതമായ വ്യാപാരവും ലാഭകരമായ വിലയും ഉറപ്പാക്കി: കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ

Posted On: 07 JUL 2020 5:03PM by PIB Thiruvananthpuram

 

കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ ലാഭകരമായ വില ലഭ്യമാക്കാൻ ഗവൺമെന്റ്‌ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവെന്ന്‌ കേന്ദ്ര കൃഷി-കർഷകക്ഷേമ, ഗ്രാമവികസന-പഞ്ചായത്തീരാജ്‌  മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. യുപിയിലെ ബദൗനിലെ ദത്താഗൻജിൽ കൃഷി വിജ്‌ഞാൻ കേന്ദ്രത്തിനുള്ള ശിലസ്ഥാപനചടങ്ങ്‌ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുകയായിരുന്നു അദ്ദേഹം. 

കാർഷികമേഖലയിൽ രണ്ട് പുതിയ ഓർഡിനൻസുകളും മറ്റ് നിയമ പരിഷ്കാരങ്ങളും നടപ്പാക്കുന്നതോടെ കർഷകർക്ക് രാജ്യത്ത് എവിടെയും തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ ലാഭകരമായ വിലയ്ക്ക് വിൽക്കാൻ കഴിയുമെന്നും അതിനുള്ള എല്ലാ തടസങ്ങളും നീങ്ങുമെന്നും ശ്രീ തോമർ പറഞ്ഞു. കാർഷിക ഉൽ‌പന്നങ്ങൾ വാങ്ങുന്നതിന് വ്യാപാരികളുമായി കരാറുണ്ടാക്കുന്നതിനൊപ്പം കർഷകർക്ക് ഉൽ‌പാദനച്ചെലവും ഉറപ്പുനൽകുന്നതിന് ഫാർമേഴ്‌സ്‌ (എംപവർമെന്റ്‌ ആൻഡ്‌ പ്രൊട്ടക്ഷൻ) എഗ്രീമെൻറ്ഓൺ പ്രൈസ് അഷ്വറൻസ് & ഫാം സർവീസസ് ഓർഡിനൻസ് 2020 സഹായിക്കും. രാജ്യത്ത് 86 ശതമാനം ചെറുകിട, നാമമാത്ര കർഷകരാണുള്ളതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. എല്ലാവർക്കും സർക്കാർ പദ്ധതികളും പരിപാടികളും സൗകര്യങ്ങളും ലഭ്യമാക്കണം. കൃഷി വിഗ്യാൻ കേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞർക്കും ഇതിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര കൃഷി സഹമന്ത്രി ശ്രീ കൈലാഷ്‌ ചൗധരിയും മുതിർന്ന ഉദ്യോഗസ്ഥരും ശാസ്‌ത്രജ്‌ഞരും വീഡിയോ കോൺഫറൻസിങ്ങിൽ സംബന്ധിച്ചു.

***


(Release ID: 1637021) Visitor Counter : 149