ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 03 JUL 2020 4:34PM by PIB Thiruvananthpuram



രോഗമുക്തിനിരക്ക് 60 ശതമാനം പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ ഭേദമായത് 20,033 പേര്‍ക്ക്
രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.5 ലക്ഷത്തില്‍ അധികം
'ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്' നയത്തിന്റെ പശ്ചാത്തലത്തില്‍  കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2.4 ലക്ഷത്തിലേറെ പരിശോധനകള്‍


ന്യൂഡല്‍ഹി, 03 ജൂലൈ 2020

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി  വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉന്നതതല യോഗം ഇന്നു നടന്നു.

രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 60 ശതമാനം പിന്നിട്ടു. 60.73 ശതമാനമാണ് ഇന്ന് രോഗമുക്തി നിരക്ക്.

സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,033 പേരാണ് കോവിഡ്-19 രോഗമുക്തരായത്. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,79,891 ആണ്.

നിലവില്‍ 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,52,452 എണ്ണം അധികമായി.

'ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി പരിശോധനകള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. രാജ്യത്തിതുവരെ 93 ലക്ഷത്തോളം പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,576 സാമ്പിളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്പിളുകള്‍- 92,97,749.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1074 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 775 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 299 ഉം ആണ്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 579 (ഗവണ്‍മെന്റ്: 366 + സ്വകാര്യമേഖല: 213)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 405 (ഗവണ്‍മെന്റ 376 + സ്വകാര്യമേഖല: 29)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 90 (ഗവണ്‍മെന്റ: 33 + സ്വകാര്യം: 57)

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
 


(Release ID: 1636164) Visitor Counter : 254