PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 02.07.2020

Posted On: 02 JUL 2020 6:21PM by PIB Thiruvananthpuram

 

 

ഇതുവരെ: 


·    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍കോവിഡ്മുക്തി നേടിയത് 11,881 പേര്‍. ആകെ
രോഗമുക്തര്‍ 3,59,859; രോഗമുക്തി നിരക്ക് 59.52 ശതമാനം.
·    നിലവില്‍ചികിത്സയിലുള്ളത് 2,26,947 പേര്‍.
·    രജിസ്‌ട്രേഡ്‌ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇനി കോവിഡ് 19 പരിശോധന നടത്താം.
·    പരിശോധന ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ഗവണ്‍മെന്റ്.
·    ഇതുവരെ ആകെ പരിശോധിച്ച സാമ്പിളുകള്‍ 90,56,173.
·    പള്‍സ്ഓക്സിമീറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയുടെവിലവര്‍ധന നിരീക്ഷിച്ചും ആവശ്യത്തിന് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തിയും എന്‍പിപിഎ.

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19വിവരങ്ങള്‍: രോഗമുക്തി നിരക്ക് 60 ശതമാനത്തിലേയ്ക്ക് അതിവേഗം അടുക്കുന്നു; ചികിത്സയിലുള്ളവരുംരോഗമുക്തരും തമ്മിലുള്ള അന്തരം 1,32,912 ആയി

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,881 പേര്‍രാജ്യത്ത് കോവിഡ്-19 രോഗമുക്തരായി. രോഗംഭേദമായവരുടെആകെഎണ്ണം 3,59,859 ആണ്. രോഗമുക്തി നിരക്ക്ഇതോടെ 59.52 ശതമാനമായി. നിലവില്‍രാജ്യത്ത് 2,26,947 പേരാണ്ചികിത്സയിലുള്ളത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1635917


തടസ്സങ്ങള്‍ നീക്കിയതോടെരാജ്യത്ത്‌കോവിഡ്19 പരിശോധനകളുടെഎണ്ണംവര്‍ധിച്ചു
ഇന്ന്‌വരെആകെ 90,56,173 പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് 1065 കോവിഡ് പരിശോധന ലബോറട്ടറികളാണുള്ളത്. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1635912

കോവിഡ് 19 പരിശോധനാ പ്രതിബന്ധങ്ങള്‍ നീക്കി കേന്ദ്ര ഗവണ്‍മെന്റ്; പരിശോധന ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം
സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ചെയ്തിട്ടുള്ള എല്ലാഡോക്ടര്‍മാര്‍ക്കുംകോവിഡ് പരിശോധന നിര്‍ദേശിക്കാന്‍ അനുമതി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1635746

കോവിഡ് 19 മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയുംവിവേചനത്തെയും മറികടന്ന് ഒഡിഷയിലെ ആശമാര്‍
പ്രാദേശിക ജനസമൂഹവുമായി ഇടപെട്ട് കോവിഡിനെതിരായ പോരാട്ടത്തിനു നേതൃത്വംകൊടുക്കുന്നത് 46,000ലേറെ ആശമാര്‍.
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1635840

കോവിഡ് 19 ചികിത്സയ്ക്കുള്ള അവശ്യ ഉപകരണങ്ങളായ പള്‍സ്ഓക്സിമീറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയുടെവിലവര്‍ധന നിരീക്ഷിച്ചും ആവശ്യത്തിന് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തിയും എന്‍പിപിഎ.
അവശ്യചികിത്സാ ഉപകരണങ്ങളുടെവില കുറയ്ക്കാനും ചികിത്സാ ഉപകരണ വ്യവസായ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1635899


പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
കോവിഡിനുശേഷമുള്ളലോകം നേരിടുന്ന വെല്ലുവിളികളെസംയുക്തമായിഅഭിമുഖീകരിക്കുന്നതിനായിഇന്ത്യ-റഷ്യ ബന്ധംദൃഢമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കള്‍ ധാരണയിലെത്തി.
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1635896

ഡ്രഗ് ഡിസ്‌കവറി ഹാക്കത്തോണ്‍ 2020ന് തുടക്കം കുറിച്ച് കേന്ദ്ര മാനവവിഭവശേഷിവികസന മന്ത്രിയും ആരോഗ്യമന്ത്രിയും
മരുന്നു വികസിപ്പിക്കാനുള്ള പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആദ്യ സംരംഭമാണിതെന്ന് മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്.
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1635913

ജിഎസ്ടി നിര്‍വഹണം ലളിതമാക്കി വ്യവസായ നടത്തിപ്പുസുഗമമാക്കുന്നതിന് ശ്രമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി
വ്യവസായസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കൈക്കൊള്ളുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1635730

മുന്‍ മാസങ്ങളിലെ ശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സ്വീകരിച്ച് ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷ്യധാന്യവിതരണംത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളോട് അഭ്യര്‍ത്ഥിച്ച് ശ്രീ. രാംവിലാസ് പസ്വാന്‍.
പിഎംജികെഎവൈ പ്രകാരമുള്ളസൗജന്യ റേഷന്‍ നവംബര്‍ അവസാനം വരെ നീട്ടിയ നടപടിക്ക് പ്രധാനമന്ത്രിക്ക് മന്ത്രി നന്ദി അറിയിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1635691

ഓപ്പറേഷന്‍ സമുദ്രസേതു: ഐഎന്‍എസ് ജലാശ്വ ഇറാനില്‍ നിന്നു തിരികെ എത്തിച്ചത് 687 ഇന്ത്യന്‍ പൗരന്മാരെ
മാല്‍ദീവ്‌സ്, ശ്രീലങ്ക, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നായി ഇന്ത്യയുടെ നാവികസേന ഇതുവരെതിരികെ എത്തിച്ചത് 3992 പേരെയാണ്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1635766

ശാക്തീകരണം, ഉള്‍പ്പെടുത്തല്‍, ഡിജിറ്റല്‍രൂപാന്തരം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഡിജിറ്റല്‍യാത്ര; ഇന്ത്യന്‍ പൗരന്മാരുടെ ജീവിതത്തിന്റെഎല്ലാ മേഖലയെയും മികച്ച രീതിയില്‍സ്വാധീനിക്കാനായി എന്നും ശ്രീ. രവിശങ്കര്‍ പ്രസാദ്
ഇലക്ട്രോണിക്‌സ് - വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അഞ്ചാം വാര്‍ഷികംആഘോഷിച്ചു.
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1635683

കോവിഡ്19 പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളുടെവിതരണത്തിന് ദക്ഷിണ പൂര്‍വ റെയില്‍വെ നടത്തിയത് 2266 സര്‍വീസുകള്‍
36,532 ടണ്‍ സാമഗ്രികളാണ് ഏപ്രില്‍ 2 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1635687

***

 



(Release ID: 1636084) Visitor Counter : 183