PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 01.07.2020
Posted On:
01 JUL 2020 6:17PM by PIB Thiruvananthpuram


ഇതുവരെ:
കോവിഡിന് ചികിത്സയിലുള്ളവരേക്കാള്‍ 1,27,864 എണ്ണം കൂടുതലാണ് രോഗമുക്തര്‍.
കോവിഡ് രോഗമുക്തി നിരക്ക് 59.43 % ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 13,157 പേര്‍. ആരെ രോഗമുക്തി നേടിയവര്‍ 3,47,978.
രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 2,20,114
പരിശോധനാ ലാബുകളുടെ എണ്ണം 1056 ആയി വര്‍ധിപ്പിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,17,931 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 88,26,585 സാമ്പിളുകളാണ്.
ജൂണില്‍ ലഭിച്ചത് 90,917 കോടി രൂപയുടെ ജിഎസ്ടി വരുമാനം
ഇന്ന് ഡോക്ടേഴ്‌സ് ദിനം ആചരിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ ആശംസിച്ചു
പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത സാധാരണ നിലയിലേക്ക്
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: കോവിഡിന് ചികിത്സയിലുള്ളവരേക്കാള്‍ 1,27,864 എണ്ണം കൂടുതലാണ് രോഗമുക്തര്‍. കോവിഡ് രോഗമുക്തി നിരക്ക് 59.43 % ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 13,157 പേര്‍. ആരെ രോഗമുക്തി നേടിയവര്‍ 3,47,978.രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 2,20,114. പരിശോധനാ ലാബുകളുടെ എണ്ണം 1056 ആയി വര്‍ധിപ്പിച്ചുകഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,17,931 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 88,26,585 സാമ്പിളുകളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635679
കോവിഡ് 19: പുതിയ വിവരങ്ങള്‍: കേന്ദ്ര ഗവണ്‍മെന്റ് വിതരണം ചെയ്യുന്ന വെന്റിലേറ്ററുകളില്‍ ബൈലെവല്‍ പോസിറ്റീവ് എയര്‍വേ പ്രഷര്‍ (ബൈപാപ്പ്) മോഡ് ലഭ്യമല്ലെന്നുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഐ.സി.യു.കളില്‍ ഉപയോഗിക്കുന്നതിനായാണ് 'മെയ്ക്ക് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍ ഡല്‍ഹി ജി.എന്‍.സി.ടി.ക്ക് ഉള്‍പ്പെടെ, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിതരണം ചെയ്തത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635566
ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു: ഡോക്‌ടേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഡോക്ടര്‍മാരെ അഭിവാദ്യം ചെയ്തു''2020 ഡോക്‌ടേഴ്‌സ് ദിനത്തില്‍ കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മികവുറ്റ പരിചരണം നല്‍കുന്ന നമ്മുടെ ഡോക്ടര്‍മാരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു '' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635539
മികച്ച ചികിത്സാ രീതികളുടെ മാര്‍ഗരേഖയടങ്ങിയ കൈപ്പുസ്തകവും നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിലെ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെലോഷിപ്പ് പ്രോഗ്രാമിന്റെ പ്രോസ്‌പെക്ടസും ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635676
ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഡോക്ടർമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ നന്ദി പ്രകാശിപ്പിച്ചു: കോവിഡ് -19 നെതിരെ മുൻനിരയിൽ നിന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ ഇന്ത്യയുടെ ധീരന്മാരായ ഡോക്ടർമാർക്ക്, ഡോക്ടർമാരുടെ ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ട്വീറ്റിലൂടെ നന്ദിയും കടപ്പാടും വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635603
ജാര്‍ഖണ്ഡിലെ സഹിയാകള്‍ സാമൂഹിക ആരോഗ്യ പ്രവര്‍ത്തകള്‍ക്ക് പ്രചോദനം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635562
ജൂണില്‍ ലഭിച്ചത് 90,917 കോടി രൂപയുടെ ജിഎസ്ടി വരുമാനം: 2020 ജൂണില്‍ 90,917 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് നേടിയത്. ഇതില്‍ 18,980 കോടി രൂപയുടെ സിജിഎസ്ടിയും 23,970 കോടി രൂപയുടെ എസ്ജിഎസ്ടിയും 40,302 കോടി രൂപയുടെ ഐജിഎസ്ടിയും (ഇറക്കുമതിയില്‍ നിന്ന് ലഭിച്ച 15,709 കോടി രൂപ ഉള്‍പ്പെടെ) ഉള്‍പ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635572
പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത സാധാരണ നിലയിലേക്ക്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635689
2020ലെ യു.പി.എസ്.സി സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും ഒക്ടോബര്‍ നാലിന്: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2020 ലെ സിവില്‍ സര്‍വ്വീസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (പ്രിലിമിനറി) പരീക്ഷയും 2020 ജൂണ്‍ 05ന് പുറത്തിറക്കിയ പുതുക്കിയ പരീക്ഷ/ അഭിമുഖ കലണ്ടര്‍ അനുസരിച്ച് 2020 ഒക്ടോബര്‍ നാലിന് (ഞായറാഴ്ച) രാജ്യമെമ്പാടും നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635587
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കീഴില്‍ 2020 ഏപ്രില്‍-നവംബര്‍ മാസങ്ങളിലെ ഭക്ഷ്യ ധാന്യ, പയര്‍വര്‍ഗ്ഗ വിതരണത്തിനുള്ള മതിപ്പ് ചെലവ് 1,50,471 കോടി രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635648
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനനവംബര്‍ വരെ നീട്ടിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രധാനമന്ത്രിയെ അഭിനന്ദിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635433
ഖാരിഫ് സീസണിൽ വിള ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് മികച്ച കാർഷിക രീതികൾ അവലംബിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ കർഷകരോട് അഭ്യർത്ഥിച്ചു: കൃഷി ലാഭകരമായ പ്രവർത്തനമാക്കി മാറ്റുന്നതിനായി കൃഷിസ്ഥലത്തിന്റെ സ്വാഭാവം കണക്കിലെടുത്ത് വിവിധതരം വിളകൾ പരീക്ഷിക്കണമെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ കർഷകരോട് അഭ്യർത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635599
കോവിഡ്-19 മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ കാലത്തും കര്‍ഷക സമൂഹത്തിന് വളലഭ്യത ഉറപ്പാക്കി ആര്‍സിഎഫ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635634
***
(Release ID: 1635724)
Visitor Counter : 275