ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 01 JUL 2020 12:42PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റ് വിതരണം ചെയ്യുന്ന വെന്റിലേറ്ററുകളില്‍ ബൈലെവല്‍ പോസിറ്റീവ് എയര്‍വേ പ്രഷര്‍ (ബൈപാപ്പ്) മോഡ് ലഭ്യമല്ലെന്നുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഐ.സി.യു.കളില്‍ ഉപയോഗിക്കുന്നതിനായാണ് 'മെയ്ക്ക് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍ ഡല്‍ഹി ജി.എന്‍.സി.ടി.ക്ക് ഉള്‍പ്പെടെ, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിതരണം ചെയ്തത്.

ഈ വെന്റിലേറ്ററുകള്‍ക്കുള്ള സാങ്കേതിക സവിശേഷതകള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറലിന്റെ (ഡിജിഎച്ച്എസ്) നേതൃത്വത്തിലുള്ള വിദഗ്ധസംഘം വിലയിരുത്തിയിട്ടുള്ളതാണ്. വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതുള്‍പ്പെടെ, എല്ലാ വെന്റിലേറ്ററുകളും ആവശ്യമായ സവിശേഷതകള്‍ പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുന്ന വെന്റിലേറ്റര്‍ മോഡലുകളായ ബെല്‍(BEL), അഗ്വ (AgVa) എന്നിവ വിദഗ്ധ സമിതി നിര്‍ദേശിച്ച സവിശേഷതകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച  ചെലവ് കുറഞ്ഞ ഈ വെന്റിലേറ്ററുകള്‍ക്ക് ബൈലെവല്‍ പോസിറ്റീവ് എയര്‍വേ പ്രഷര്‍ മോഡും ആവശ്യമായ മറ്റു സാങ്കേതിക സവിശേഷതകളുമുണ്ട്. ഉപയോഗിക്കേണ്ട രീതികള്‍ വിശദീകരിക്കുന്ന കുറിപ്പും അഭിപ്രായമറിയിക്കേണ്ട ഫോമുകളും ഉള്‍പ്പെടെയാണ് വെന്റിലേറ്ററുകള്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

***



(Release ID: 1635625) Visitor Counter : 230