ധനകാര്യ മന്ത്രാലയം

ഇ.സി‌.എൽ.‌ജി‌.എസി.ന് കീഴിൽ ഒരു ലക്ഷം കോടി രൂപയിൽ കൂടുതൽ വായ്പ അനുവദിച്ചു

Posted On: 30 JUN 2020 5:50PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 30, 2020

സർക്കാർ ഗ്യാരൻറിയുള്ള 100% എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി‌.എൽ‌.ജി.‌എസ്) പ്രകാരം, 2020 ജൂൺ 26 വരെയുള്ള കാലയളവിൽ പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾ ഒരു ലക്ഷം കോടി രൂപയിൽ കൂടുതൽ വായ്പ അനുവദിച്ചു. ഇതിൽ 45,000 കോടി രൂപ ഇതിനോടകം കൈമാറിക്കഴിഞ്ഞു. 30 ലക്ഷത്തിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും മറ്റ് ബിസിനസുകളും ലോക്ഡൗണിനു ശേഷം പുനരാരംഭിക്കുന്നത്തിന് ഇത് സഹായകമാകും.

പൊതുമേഖലാ ബാങ്കുകൾ 57,525.47 കോടി രൂപ വായ്പ അനുവദിച്ചപ്പോൾ സ്വകാര്യമേഖലാ ബാങ്കുകൾ ഇ.സി.എൽ.ജി.എസി.ന് കീഴിൽ 44,335.52 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. എസ്‌.ബി.‌ഐ., ബാങ്ക് ഓഫ് ബറോഡ, പി‌.എൻ.‌ബി., കാനറ ബാങ്ക് എച്ഛ്.ഡി.എഫ്.സി എന്നിവയാണ് പദ്ധതിയുടെ കീഴിൽ വായ്പ അനുവദിക്കുന്നതിൽ മുന്നിൽ.

കേരളത്തിൽ 94,158 സംരംഭങ്ങൾക്ക് വായ്പ അനുവദിച്ചു. 2,088.61 കോടി രൂപയാണ് അനുവദിച്ചത്. 48,678 സംരംഭങ്ങൾക്ക് 1,372.24 കോടി രൂപ ഇതിനോടകം ലഭ്യമായിക്കഴിഞ്ഞു.



(Release ID: 1635415) Visitor Counter : 222