ഉരുക്ക് മന്ത്രാലയം

സ്റ്റീല്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായുള്ള മാര്‍ഗങ്ങളെപ്പറ്റിയുള്ള വെബിനാറില്‍ കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ അധ്യക്ഷത വഹിച്ചു

Posted On: 30 JUN 2020 1:41PM by PIB Thiruvananthpuram

 

 
ന്യൂഡൽഹിജൂൺ 30, 2020

നിര്മാണംഅടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലുള്പ്പെടെ സ്റ്റീല്‍ ഉപയോഗം വര്ധിപ്പിക്കുന്നതിനുള്ള മാര്ഗങ്ങളെപ്പറ്റി ന്യൂഡല്ഹിയില്‍ നടന്ന വെബിനാറില്‍ കേന്ദ്ര സ്റ്റീല്‍, പെട്രോളിയംപ്രകൃതിവാതക വകുപ്പ് മന്ത്രി ശ്രീ ധര്മേന്ദ്ര പ്രധാന്‍ അധ്യക്ഷത വഹിച്ചുസ്റ്റീല്‍ വകുപ്പ് സഹമന്ത്രി ശ്രീ ഫഗന്‍ സിങ് കുലസ്തെമന്ത്രാലയം സെക്രട്ടറിഉന്നത ഉദ്യോഗസ്ഥര്‍, വിഷയത്തിലെ വിദഗ്ധര്‍, വ്യാവസായിക പ്രമുഖര്‍, ഗവേഷകര്‍, വന്കിട ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുത്തു.

രാജ്യത്തെ സാമ്പത്തിക വികസന മേഖലയില്‍, സ്റ്റീല്‍ വ്യവസായം പ്രധാന പങ്ക് വഹിക്കുന്നതായി ശ്രീ ധര്മേന്ദ്ര പ്രധാന്‍ പറഞ്ഞുലോകത്തെ സ്റ്റീല്‍ നിര്മാതാക്കളില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള്‍ നിര്മിക്കുന്നതില്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്എന്നാല്‍ രാജ്യത്തെ പ്രതിശീര് സ്റ്റീല്‍ ഉപഭോഗംആഗോള ശരാശരിയുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്നും, അത് വര്ധിപ്പിക്കാന്‍ നമുക്ക് കഴിവുണ്ടെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ സ്റ്റീല്‍ ഉപയോഗിക്കാന്‍ മറ്റു മന്ത്രാലയങ്ങളോടും സംസ്ഥാനങ്ങളോടും മറ്റ് തല്പര കക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്സ്റ്റീല്‍ കൂടുതലായി ഉപയോഗിച്ചു കൊണ്ടുള്ള നിര്മാണ പ്രവര്ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് 'മേക്ക് ഇന്‍ സ്റ്റീല്‍' പദ്ധതിക്ക് അദ്ദേഹം ആഹ്വാനം ചെയ്തുവിവിധ മേഖലകളില്‍, ഭാവിയിലേയ്ക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും രാജ്യത്തെ സ്റ്റീല്‍ ഉപഭോഗത്തിന് ഇത് പ്രചോദനമാകുമെന്നും ശ്രീ ധര്മേന്ദ്ര പ്രധാന്‍ പറഞ്ഞുസ്റ്റീല്‍ ഉപയോഗം വര്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ കൃത്യമായി വിലയിരുത്തുന്നതിന് ഒരു പ്രവര്ത്തക സമിതി രൂപീകരിക്കുംപ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ശക്തമായ നിര്ദേശങ്ങള്‍ സമര്പ്പിക്കാന്‍ വെബിനാറില്‍ പങ്കെടുത്തവരോട് കേന്ദ്ര മന്ത്രി നിര്ദേശിച്ചു.



(Release ID: 1635337) Visitor Counter : 165