ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19: പുതിയ വിവരങ്ങള്‍



രോഗമുക്തി നിരക്ക് 58.67% ആയി മെച്ചപ്പെട്ടു


രോഗമുക്തി നേടിയവരും ചികില്‍സയില്‍ തുടരുന്നവരും തമ്മിലുള്ള വ്യത്യാസം 1,11,602 ആയി വര്‍ദ്ധിച്ചു

Posted On: 29 JUN 2020 1:13PM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയവരും ചികില്‍സയിലുള്ളവരും തമ്മിലുള്ള അന്തരം ഇന്നത്തെ കണക്കനുസരിച്ച് 1,11,602 ആണ്.  ഇതുവരെ 3,21,722 പേര്‍ക്ക് കോവിഡ് -19 ഭേദമായി.  രോഗമുക്തി നിരക്ക് 58.67 ശതമാനമാണ്.

 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മൊത്തം 12,010 കോവിഡ് -19 രോഗികള്‍ സുഖം പ്രാപിച്ചു.

 നിലവില്‍ 2,10,120 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികില്‍സയിലുള്ളത്.

 COVID-19 പരിശോധനാ സൗകര്യമുള്ള 1047 ലാബുകള്‍ ഇന്ത്യയിലുണ്ട്.  ഗവണ്‍മെന്റ് മേഖലയില്‍ 760 ഉം സ്വകാര്യ മേഖലയില്‍ 287 ലാബുകളും ഇതില്‍ ഉള്‍പ്പെടുന്നു.  


 തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 567 (ഗവണ്‍മെന്റ്: 362 + സ്വകാര്യ: 205)

 ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 393 (ഗവണ്‍മെന്റ്: 366 + സ്വകാര്യം: 27)

 • CBNAAT അടിസ്ഥാനമാക്കിയുള്ളവ: 87 (ഗവണ്‍മെന്റ്: 32 + സ്വകാര്യം: 55)

 രാജ്യത്ത് ഇതുവരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 83,98,362  എണ്ണമാണ്. ഇന്നലെ 1,70,560 സാമ്പിളുകള്‍ പരിശോധിച്ചു

 COVID-19 അനുബന്ധ സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികവും പുതുക്കിയതുമായി എല്ലാ വിവരങ്ങള്‍ക്കും പതിവായി സന്ദര്‍ശിക്കുക: https://www.mohfw.gov.in/

 COVID-19 മായി ബന്ധപ്പെട്ട സാങ്കേതിക ചോദ്യങ്ങള്‍ technquery.covid19[at]gov[dot]in ലും ncov2019[at]gov[dot]in, അയക്കാം.

 COVID-19മായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍, ദയവായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിക്കുക .: + 91-11-23978046 അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ).  COVID-19 ലെ സംസ്ഥാനങ്ങളുടെ / യുടികളുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്.

 ***


(Release ID: 1635119) Visitor Counter : 268