ആഭ്യന്തരകാര്യ മന്ത്രാലയം
സർദാർ പട്ടേൽ നാഷനൽ യൂണിറ്റി അവാർഡ് -2020 നുള്ള നാമനിർദ്ദേശ പ്രക്രിയ 2020 ഓഗസ്റ്റ് 15 വരെ നീട്ടി
Posted On:
26 JUN 2020 4:11PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 26, 2020
രാജ്യത്തിന്റെ ഐക്യത്തിനും ദേശീയോദ്‌ഗ്രഥനത്തിനും മികച്ച സംഭാവന നൽകുന്നവർക്കു നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരമായ സർദാർ പട്ടേൽ നാഷനൽ യൂണിറ്റി അവാർഡ് -2020 നുള്ള ഓൺലൈൻ നാമനിർദ്ദേശ നടപടിക്രമങ്ങൾ 15.08.2020 വരെ നീട്ടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ https://nationalunityawards.mha.gov.in ൽ ഓൺലൈനായാണ് നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്.
സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ കേന്ദ്ര ഗവൺമെന്റാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ദേശീയ ഐക്യത്തിനും ദേശീയോദ്‌ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനും കരുത്തുറ്റ ഏകീകൃത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും നൽകിയ ശ്രദ്ധേയവും പ്രചോദനാത്മകവുമായ സംഭാവനകളെ ആദരിക്കാനാണ് പുരസ്‌കാരം.
(Release ID: 1634534)
Visitor Counter : 206