ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19:  പുതിയ വിവരങ്ങൾ

രോഗപ്രതിരോധത്തില്‍ മാതൃകയായി വടക്കു കിഴക്കന്‍ മേഖല

Posted On: 26 JUN 2020 12:22PM by PIB Thiruvananthpuram


കേന്ദ്രീകൃതവും ,ഒരുമിച്ചുള്ളതുമായ ഒരു പോരാട്ടമാണ് കോവിഡിനെതിരെ രാജ്യത്ത് നടക്കുന്നത്.ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യപാലന മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ ,ശക്തവും കാലേകൂട്ടിയുള്ളതുമായ പിന്തുണയാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്.

രാജ്യത്തെ മറ്റു പ്രദേശങ്ങളേക്കാൾ കുറഞ്ഞ  രോഗബാധയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ളത്.താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നത് പോലെ,ഈ മേഖലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3731 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5715 ലേറെയുമാണ്.പൊതുവെ കുറഞ്ഞ മരണനിരക്കുള്ള ഈ മേഖലയിൽ, മണിപ്പൂർ,മിസോറാം,നാഗാലാ‌ൻഡ്,സിക്കിം സംസ്ഥാനങ്ങളിൽ ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.




വടക്കുകിഴക്കൻ മേഖലകളിലെ കോവിഡ് പ്രതിരോധത്തിനു തടസ്സമായിരുന്ന പ്രധാന വസ്തുത ,രോഗപരിശോധന സംവിധാനങ്ങളുടെ അഭാവമായിരുന്നു.എന്നാൽ ഇന്ന് ,ആരോഗ്യകുടുംബക്ഷേമമന്ത്രാലയം വഴി കേന്ദ്രസർക്കാർ നടത്തിയ കേന്ദ്രീകൃതമായ നടപടികളിലൂടെ  അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, 39  പൊതുമേഖല ലാബുകളും മൂന്നു സ്വകാര്യലാബുകളും അടക്കം   42  കേന്ദ്രങ്ങളിൽ കോവിഡ് പരിശോധന സൗകര്യമുണ്ട്.



കോവിഡ് ചികിത്സയ്ക്കായുള്ള  ആശുപത്രികൾ,ആരോഗ്യകേന്ദ്രങ്ങൾ,കോവിഡ് കെയർ സെന്ററുകൾ തുടങ്ങിയവയുടെ വലിയതോതിലുള്ള അഭാവം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നേരിട്ടിരുന്നു.എന്നാൽ,കേന്ദ്രസഹായത്തോടെ മേഖലയിലെ ആരോഗ്യപാലന സൗകര്യങ്ങളിൽ വലിയ തോതിൽ പുരോഗതി ഉണ്ടായിട്ടുണ്ട്.നിലവിലെ സ്ഥിതി താഴെപ്പറയുന്നു.


കൂടാതെ, ICU കിടക്കകൾ,ഐസൊലേഷൻ കിടക്കകൾ,ഓക്സിജൻ സഹായമുള്ള കിടക്കകൾ,വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ എണ്ണം വര്ധിപ്പിക്കുന്നതിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകിയിട്ടുണ്ട്.കോവിഡ് ബാധയെ മികച്ചരീതിയിൽ തടയുന്നതിൽ ഈ സഹായം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
 


N95 മാസ്കുകൾ , PPE കിറ്റുകൾ ,HCQ ഗുളികകൾ എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ശക്തമായ പിന്തുണ നൽകിയിരുന്നു.

 

***


(Release ID: 1634509) Visitor Counter : 236