ആഭ്യന്തരകാര്യ മന്ത്രാലയം

ബിഹാറിലും ഉത്തർപ്രദേശിലും കനത്തമഴയിലും ഇടിമിന്നലേറ്റും ജീവൻ   നഷ്ടമാകാൻ ഇടയായതിൽ  ആഭ്യന്തര മന്ത്രി ശ്രീ അമിത്‌  ഷാ അനുശോചനം രേഖപ്പെടുത്തി 

Posted On: 26 JUN 2020 12:34PM by PIB Thiruvananthpuram

ന്യൂഡൽഹി,  ജൂൺ 26, 2020 

 

ബിഹാറിലും ഉത്തർപ്രദേശിലും കനത്തമഴയിലും ഇടിമിന്നലേറ്റും ജീവൻ  നഷ്ടപ്പെടാൻ ഇടയായതിൽ ആഭ്യന്തര മന്ത്രി ശ്രീ അമിത്‌  ഷാ അനുശോചിച്ചു. കനത്തമഴയിലും ഇടിമിന്നലേറ്റും ജീവനുകൾ  നഷ്ടപ്പെടാൻ ഇടയായതിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇരു സംസ്ഥാനങ്ങളിലും രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ജീവൻനഷ്ടമായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖപ്പെടാൻ പ്രാര്ഥിക്കുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു  


(Release ID: 1634452) Visitor Counter : 128