ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഡോ ഹർഷ് വർധൻ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ‘ഇ ബ്ലഡ് സർവീസസ്’ മൊബൈൽ ആപ്പ് പുറത്തിറക്കി
Posted On:
25 JUN 2020 3:36PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 25, 2020
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി (ഐസിആർഎസ്) വികസിപ്പിച്ചെടുത്ത ഇ ബ്ലഡ് സർവീസസ് മൊബൈൽ ആപ്പ് വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ പുറത്തിറക്കി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2015 ൽ തുടക്കം കുറിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിന്റെ (സിഡിഎസി) ഇ-രത്കോഷ് ടീമാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
ഈ ആപ്പ് വഴി ഒരു സമയം നാല് യൂണിറ്റ് രക്തം വരെ ആവശ്യപ്പെടാമെന്ന് ഡോ ഹർഷ് വർധൻ പറഞ്ഞു. കൂടാതെ അത് ശേഖരിക്കാനായി 12 മണിക്കൂർ വരെ ബ്ലഡ് ബാങ്ക് സമയം നൽകും. ഐആർസിഎസ്–- എൻഎച്ച്ക്യു ബ്ലഡ് ബാങ്കിൽ നിന്നും രക്ത യൂണിറ്റുകൾ ആവശ്യപ്പെടുന്നവർക്ക് ഈ ആപ് വളരെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആപ്ലിക്കേഷനിലൂടെ ആവശ്യപ്പെട്ടാൽ ഐആർസിഎസ്–എൻഎച്ച്ക്യു ബ്ലഡ് ബാങ്കിനു അത് ഇ-രത്കോഷ് ഡാഷ്ബോർഡിലൂടെ ദൃശ്യമാകും. ഇത് നിർദ്ദിഷ്ട സമയത്തിനുള്ളിൽ വിതരണം ഉറപ്പാക്കുന്നു. ഏകജാലക സംവിധാനത്തിൻറ്റെ ഗുണം ലഭ്യമാക്കാൻ ഈ സേവനം വഴി സാധ്യമാകും.
(Release ID: 1634286)
Visitor Counter : 293