PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  



തീയതി: 22.06.2020

Posted On: 22 JUN 2020 6:33PM by PIB Thiruvananthpuram

 

ഇതുവരെ: 


·    കൂടിയ ജനസാന്ദ്രതയുണ്ടായിട്ടും ഒരു ലക്ഷം പേരില്‍ ഏറ്റവുംകുറഞ്ഞ എണ്ണം  രോഗികളാണ് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടനയുടെറിപ്പോര്‍ട്ട്
·    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,440 പേര്‍ക്കുരോഗം ഭേദമായി. ആകെരോഗമുക്തര്‍ 2,37,195. രോഗമുക്തി നിരക്ക് 55.77 %
·    നിലവില്‍ചികിത്സയിലുള്ളത് 1,74,387 പേര്‍.
·    ഡല്‍ഹിയിലെ കോവിഡ് നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് ഡോ. വി. കെ. പോള്‍ സമിതിയുടെറിപ്പോര്‍ട്ട്      അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗം.

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19വിവരങ്ങള്‍: ഒരുലക്ഷം പേരില്‍ എത്ര കോവിഡ്‌രോഗികളെന്ന് കണക്കാക്കുമ്പോള്‍ ഇന്ത്യയില്‍കുറവ് ലോകാരോഗ്യസംഘടന ജൂണ്‍ 21ന് പുറത്തിറക്കിയറിപ്പോര്‍ട്ടിലാണ് ഈ കണക്ക്. ഇതുവരെ 2,37,195 പേരാണ്‌രാജ്യത്ത് കോവിഡ്-19 മുക്തരായത്. രോഗമുക്തി നിരക്ക് 55.77 ശതമാനമായി.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1633301

ഡല്‍ഹിയിലെ കോവിഡ് നിയന്ത്രണ മാര്‍ഗങ്ങള്‍ സംബന്ധിച്ച ഡോ. വികെ പോള്‍ സമിതിറിപ്പോര്‍ട്ട് അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ അധ്യക്ഷനായ ഉന്നതതലയോഗം കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കും; പരിശോധന കര്‍ശനമാക്കും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1633260

ഇന്ത്യയിലെആദ്യവെര്‍ച്വല്‍ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഹൈജീന്‍ എക്‌സ്‌പോകേന്ദ്രസഹമന്ത്രി മന്‍സുഖ് മണ്ഡാവിയഉദ്ഘാടനം ചെയ്തു: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ്ഓഫ്‌കൊമേഴ്സ്ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച അഞ്ചുദിന എക്‌സ്‌പോയില്‍ആയുഷ് ആന്‍ഡ് വെല്‍നെസ്,  മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ടെക്‌സ്റ്റൈയില്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹൈജീന്‍, സാനിറ്റേഷന്‍  ഉപകരണങ്ങള്‍എന്നിവയുടെ പ്രദര്‍ശനവുംവില്‍പ്പനയുമുണ്ടാകും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1633360

ഭക്ഷ്യ സംസ്‌കരണമേഖലയില്‍ പുതിയഅവസരങ്ങള്‍തുറക്കുമെന്ന് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍: കേന്ദ്രമന്ത്രി അധ്യക്ഷയായ വെബിനാറില്‍ ആറു സംസ്ഥാനങ്ങളില്‍ നിന്നായി 180 ലേറെ നിക്ഷേപകര്‍ പങ്കെടുത്തു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1633367

കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷംകൊണ്ട്  ഇപിഎഫ്ഒയ്ക്ക്‌ലഭിച്ചത് 1.39 കോടിഅംഗങ്ങള്‍: 2018-19 കാലയളവില്‍ 61.12 ലക്ഷംഅംഗങ്ങള്‍ നിധിയില്‍ചേര്‍ന്നപ്പോള്‍, 2019-20 കാലയളവില്‍അത് 78.58 ലക്ഷമായിവര്‍ധിച്ചിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1633374

'ആസ്പിരേഷണല്‍' ജില്ലകളിലെ ആരോഗ്യ സംവിധാനങ്ങള്‍ അവലോകനം ചെയ്ത് ഡോ. ജിതേന്ദ്ര സിങ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 190 കോടിരൂപ അനുവദിക്കും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1633215

ഓപ്പറേഷന്‍ സമുദ്രസേതു-മാല്‍ദീവ്‌സില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെതിരികെ കൊണ്ടുവരാന്‍ ഐഎന്‍എസ് ഐരാവത്: 198 പൗരന്മാരെയാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേയ്ക്കു കൊണ്ടുവരുന്നത്.
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1633284

***



(Release ID: 1633424) Visitor Counter : 184