ന്യൂനപക്ഷകാര്യ മന്ത്രാലയം

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർക്കൊപ്പം അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കാളിയായി

Posted On: 21 JUN 2020 1:36PM by PIB Thiruvananthpuram

 


ന്യൂഡൽഹി, ജൂൺ 21, 2020

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർക്കൊപ്പം സ്വവസതിയിൽ ആറാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കാളിയായി.

ശ്രീ നഖ്വി നിരവധി വർഷങ്ങളായി യോഗ അഭ്യസിക്കുന്നുണ്ട്. ഏതു പ്രായത്തിൽപ്പെട്ടവർക്കും യോഗ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക ആരോഗ്യത്തിന്റെ കിരീടമായി ഇപ്പോൾ യോഗ മാറി. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഇന്ത്യയുടെ സംസ്കാരം ലോക ജനതയുടെ ആരോഗ്യത്തിന്റെ പ്രഭവ കേന്ദ്രമായി തെളിയിക്കപ്പെടുന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമ്മർദ്ദവും മലിനീകരണവും മൂലം മനുഷ്യ മനസും ശരീരവും കഷ്ടതയനുഭവിക്കുന്ന ഘട്ടത്തിൽ യോഗയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും ശ്രീ നഖ്വി ചൂണ്ടിക്കാട്ടി(Release ID: 1633161) Visitor Counter : 95