വിനോദസഞ്ചാര മന്ത്രാലയം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ടൂറിസം മന്ത്രാലയം ഒരാഴ്ച നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു
प्रविष्टि तिथि:
19 JUN 2020 1:40PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 19, 2020
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ആഘോഷപരിപാടികള്‍ ഈ മാസം 15 ന് ആരംഭിച്ചു. രാജ്യമെമ്പാടുമുള്ള മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫീസുകളും കൂടാതെ 'വീട്ടില്‍ യോഗ, യോഗ കുടുംബത്തോടൊപ്പം' (yoga @ home& yoga with family) എന്ന ആശയത്തിലൂന്നി സമൂഹ മാധ്യമങ്ങളിലെ വിവിധ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.
ആഘോഷപരിപാടികൾ പ്രധാനപെട്ടത് 2020 ജൂണ്‍ 20 ന് ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ നടക്കുന്ന ‘ദേഖോ അപ്‌നാ ദേശ്' വെബിനാറാണ്. ഇതിൽ കേന്ദ്ര ടൂറിസം മന്ത്രി ശ്രീ പ്രഹ്ലാദ് സിങ് പട്ടേല്‍, സദ്ഗുരു ജഗ്ഗി വാസുദേവുമായി സംഭാഷണം നടത്തും. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' പദ്ധതിയിന്‍ കീഴില്‍ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ദേഖോ അപ്‌നാ ദേശ് വെബിനാര്‍ പരമ്പര. ഇന്‍ക്രെഡിബിള്‍ ഇന്ത്യ, ഫേസ്ബുക്ക് പേജിലും (facebook.com/incredibleindia)യൂട്യൂബിലും (youtub.com/incredibleindia)പരിപാടി തത്സമയം കാണാം.
സമൂഹ മാധ്യമങ്ങളിലെ പരിപാടികള്‍:
* യോഗ അനുവര്‍ത്തിക്കുന്നവര്‍, ദിവസവും കുടുംബത്തോടൊപ്പം യോഗ ചെയ്യുന്നതിന്റെയും വ്യത്യസ്ത യോഗാസനങ്ങളുടെയും ചിത്രങ്ങളും വീഡിയോയും ഇന്‍ക്രെഡിബിള്‍ ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്നു.
* വിവിധ യോഗ അനുബന്ധ ഓണ്‍ലൈന്‍ പ്രശ്നോത്തരിയില്‍ പങ്കെടുക്കാനും യോഗാസന ചിത്രങ്ങള്‍ പങ്ക് വയ്ക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. യോഗാപരിശീലനത്തിന്റെ തത്സമയ സെഷനുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
* വീടുകളിലിരുന്ന് യോഗ പരിശീലിക്കാനുള്ള നിര്‍ദേശവും യാത്രാ വിലക്ക് നീങ്ങിയാല്‍, തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട പ്രധാനപ്പെട്ട യോഗാ കേന്ദ്രങ്ങളുടെ പട്ടികയും അടങ്ങിയ ഇ-ന്യൂസ് ലെറ്റര്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്.
*ആയുഷ് മന്ത്രാലയം നടത്തുന്ന 'മൈ ലൈഫ് മൈ യോഗ മത്സരത്തെ' പ്രോത്സാഹിപ്പിക്കുകായുംചെയ്യുന്നു. പൊതുജനങ്ങള്‍ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം യോഗ പരിശീലിക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും.
(रिलीज़ आईडी: 1632613)
आगंतुक पटल : 181