രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പ്രതിരോധ സേന മേധാവിയുമായും മൂന്ന് സേനാ തലവന്മാരുമായും ലഡാക്ക് അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി

प्रविष्टि तिथि: 17 JUN 2020 3:23PM by PIB Thiruvananthpuram



ലഡാക്ക് അതിര്ത്തിയിലെ നിലവിലെ സാഹചര്യം ഇന്ന് രാവിലെ പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിംഗ് വിലയിരുത്തി. ന്യൂഡല്ഹിയിലെ സൗത്ത് ബ്ലോക്കില്നടന്ന യോഗത്തില്പ്രതിരോധ സേനാ മേധാവിയും സേനാകാര്യ വകുപ്പ്
സെക്രട്ടറിയുമായ ജനറല്ബിപിന്റാവത്ത്, കരസേനാ മേധാവി ജനറല്എം.എം. നരവനെ, നാവികസേനാ മേധാവി അഡ്മിറല്കരംബീര്സിങ്, വ്യോമസേനാ മേധാവി എയര്ചീഫ് മാര്ഷല്ആര്കെ എസ് ഭദുരിയ എന്നിവര്സംബന്ധിച്ചു.


ഗല്വാന്അതിര്ത്തിയില്നടന്ന സംഘര്ഷത്തില്സേനാംഗങ്ങള്ക്ക് ജീവന്നഷ്ടമായത് അസ്വസ്ഥത ഉളവാക്കുന്നതും വേദനാ ജനകവുമാണെന്ന് ശ്രീ രാജ്നാഥ് സിംഗ് പിന്നീട് ട്വിറ്റര്സന്ദേശത്തില്കുറിച്ചു. അതിര്ത്തിയിലെ ജവാന്മാര്‍, തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാന്അസാധാരണമായ ധൈര്യം പ്രദര്ശിപ്പിച്ചു, ജീവത്യാഗം വരിക്കുകയായിരുന്നു. അവരുടെ ത്യാഗവും ധീരതയും രാജ്യം ഒരിക്കലും വിസ്മരിക്കില്ല. ദുഃഖകരമായ വേളയില്ജീവന്ത്യജിച്ച സൈനികരുടെ കുടുംബത്തോടൊപ്പം രാജ്യം തോളോട് തോള്ചേര്ന്ന് നില്ക്കണം. രാജ്യത്തിന്റെ ധീരപുരുഷന്മാരുടെ സ്ഥൈര്യത്തില്നാം അഭിമാനിക്കുന്നു എന്നും ശ്രീ രാജ്നാഥ് സിങ് ട്വിറ്റര്സന്ദേശത്തില്പറഞ്ഞു.

****


(रिलीज़ आईडी: 1632108) आगंतुक पटल : 246
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Odia , Tamil , Telugu